ഗായത്രിമന്ത്രാര്ത്ഥം
താഴെ കൊടുത്തിരിക്കുന്ന പ്രമാണങ്ങളില്‍ സവിത എന്ന പദത്തിന്റെ താല്പര്യം ശ്രദ്ധിക്കാം:
‘സവിതാ വൈ പ്രസവാനാമീശേ’
(കൃഷ്ണയജുര്വേദം)
സമസ്ത സൃഷ്ടിയുടെയും ഈശ്വരന് തീര്‍ച്ചയായും സവിതയാണ്.
‘സവിതാ സര്‍വ്വഭൂതാനാം
സര്വ്വഭാവശ്ച സൂയതേ
സൃജനാത് പ്രേരണാച്ചൈവ
സവിതാ തേന ചോച്യതേ’
സകല പ്രാണികളെയും സൃഷ്ടിക്കുന്നതും, സകല ഭാവങ്ങളും ഉല്പാദിപ്പിക്കുന്നതും സവിത ആണ്. സൃഷ്ടിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നതിനാല്‍ സവിത എന്ന നാമത്തില്‍ അറിയപ്പെടുന്നു.
‘ഹിരണ്മയേന പാത്രേണ
സത്യസ്യാപിഹിതം മുഖം
യോ ള സാവിത്യേവ
പുരുഷഃ സോളസവാഹം’
(മൈത്ര്യുപനിഷത്ത് 6/35)
തേജോമയമായ മണ്ഡലത്താല്‍ സത്യസ്വരൂപനായ പരമാത്മാവിന്റെ മുഖം മറഞ്ഞിരിക്കുകയാണ്. അങ്ങനെ മൂടുന്നതായ സൂര്യമണ്ഡലം ഞാന്‍ തന്നെയാണ്.
‘ആദിത്യമണ്ഡലെ ധ്യായേത്
പരമാത്മനം അയം’
(ശൗനകഃ)
സൂര്യമണ്ഡലത്തില്‍ അവിനാശിയായ പരമാത്മവിനെ ധ്യാനിച്ചാലും.
‘സൂര്യാദ് ഭവതി ഭൂതാനി
സൂര്യേണ പാലിതാനി തു
സൂര്യേലയം പ്രാപ്നുവന്തി യഃ
സൂര്യേ സോളഹമേവച’
(സൂര്യോപനിഷത്ത്)
സകല സൃഷ്ടിയും സൂര്യനില്‍ നിന്നും ഉണ്ടായി. സൂര്യന് തന്നെ പാലിക്കുകയും സൂര്യനില്‍ തന്നെ ലയിക്കുകയും ചെയ്യുന്നു. അതിനാല്‍ സൂര്യരൂപന് ഞാന്‍ തന്നെയാണ്.
‘തദക്ഷരം തത്
സവിതുര്‍ വരേണ്യം’
( ശ്വേതാശ്വതര 4/18)
സൂര്യദേവന്റെ വര്ണ്ണനീയമായ തേജസ്സ് അവിനാശി (പരമാത്മാവ്) ആണ്.
‘നത്വാ സൂര്യം പരം ധാമ
ഋഗ് യജൂഃ സാമരൂപിണം
പ്രജ്ഞായാനാഖിലേശായ
സപ്താശ്വായ ത്രിമൂര്‍ത്തയേ
നമോ വ്യാഹൃതി രൂപായ
ത്വമോങ്കാരഃ സദൈവ ഹി
ത്വാമൃതേ പരമാത്മാനം
ന തത് പശ്യാമി ദേവം’
(സൂര്യ. പു. അ. 1/14/33/3)
ഋഗ്വേദ, യജൂര്‍വേദ, സാമവേദ സ്വരൂപനും, പരമതേജസ്വിയും, ഏഴു അശ്വങ്ങളുടെ രഥത്തില്‍ സഞ്ചരിക്കുന്നവനും ആയവന് ബ്രഹ്മാ, വിഷ്ണു, ശിവസ്വരൂപമായ ജ്ഞാനമാണ്. അങ്ങയേക്കാളുപരി ആയി ഒരു ദേവനും കാണപ്പെടുന്നില്ല.
‘ചന്ദ്രമാ സവിതാ പ്രാണ
ഏവ സവിതാ വിദ്യുദേവ സവിതാ’
(ഗോപഥ ബ്രാഹ്മണം പൂര്‍വ്വഭാഗം 6/7/9)
ചന്ദ്രന് സൂര്യദേവനാണ്; പ്രാണന് തന്നെയാണ് സൂര്യന്; വൈദ്യുതി സൂര്യനാകുന്നു.
‘ഏഷ ഹി ഖല്യാത്മാ സവിത’
(മൈത്ര്യുപനിഷത്ത് 6/8)
നിസ്സംശയമായും സൂര്യദേവന് തന്നെയാണ് സമസ്തപ്രാണികളുടെയും ആത്മാവ്.
‘സവിതുരിതി സൃഷ്ടിസ്ഥിതിലയലക്ഷണകസ്യ
സര്‍വ്വഃ പ്രപഞ്ചസ്യ സമസ്തദൈ്വത
വിഭ്രമസ്യാധിഷ്ഠാനം ലക്ഷ്യതേ’
(ശാങ്കരഭാഷ്യം ഉവ്വട. വി.)
പ്രപഞ്ചമയമായ ലോകത്തിന്റെ ഉല്പത്തിക്കും പരിപാലനത്തിനും സംഹാരത്തിനും ഹേതുവും സമസ്തദൈ്വത വിഭ്രമങ്ങളുടെ സ്ഥാനഭൂതവും സവിത ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: