ന്യൂദല്‍ഹി: തങ്ങള്‍ക്കുള്ള നിരോധനം ചോദ്യം ചെയ്ത് പോപ്പുലര്‍ ഫ്രണ്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. നിരോധനം ശരിവച്ച യുഎപിഎ ട്രൈബ്യൂണല്‍ ഉത്തരവിനെതിെരയാണ്, ചെയര്മാന് ഒ.എം.എ സലാം ഹര്‍ജി നല്‍കിയത്.
2022 സപ്തംബറിലാണ് പോപ്പുലര്‍ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര സര്‍ക്കാര്‍ യുഎപിഎ പ്രകാരം അഞ്ചു വര്‍ഷത്തേക്ക് നിരോധിച്ചത്. യുഎപിഎ നിയമത്തിലെ മൂന്നാം വകുപ്പു പ്രകാരമായിരുന്നു നിരോധനം. നിരോധനം ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മ്മ അധ്യക്ഷനായ ട്രൈബ്യൂണല്‍ ശരിവച്ചിരുന്നു. റീഹാബ് ഇന്ത്യ ഫൗണ്ടേഷന്, ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യുമന്‍ റൈറ്റ്സ് ഓര്ഗനൈസേഷന്, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന് എന്നിവയാണ് മറ്റു സംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: