തിരുവനന്തപുരം : വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പലില്‍ നിന്ന് ക്രെയ്നുകള്‍ ഇറക്കി. ആദ്യ യാര്‍ഡിലേക്കുള്ള ക്രെയ്നുകളാണ് ഇറക്കിയത്.
ചൈനയില്‍ നിന്നുളള ഷെന്‍ഹുവ 15 എന്ന കപ്പലാണ് ക്രെയിനുകളുമായി എത്തിയത്.കടല്‍ ശാന്തമാകാത്തതും, കപ്പല്‍ ജീവനക്കാര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാത്തതും മൂലം ആഘോഷപൂര്‍വം സ്വീകരണം നല്കി നാലു ദിവസമായിട്ടും ക്രെയിനുകള്‍ ഇറക്കാനായിരുന്നില്ല.
ഇന്നലെയാണ് കപ്പല്‍ ജീവനക്കാര്‍ക്ക് കരയിലിറങ്ങാന്‍ അനുമതി ലഭിച്ചത്. സാങ്കേതിക കാരണങ്ങളാലാണ് അനുമതി വൈകിയതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.
ഈ മാസം 15നാണ് വിഴിഞ്ഞം തുറമുഖത്തെ ആദ്യ കപ്പലായ ഷെന്‍ഹുവ 15നെ ഊഷ്മളമായി വരവേറ്റത്. മുഖ്യമന്ത്രി പിണറായി വിജയന്, വിദേശകാര്യ സഹമന്ത്രി വി മുരളീധരന് , സംസ്ഥാന മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവില്‍, ജി ആര് അനില്‍, ആന്റണി രാജു തുടങ്ങിയവര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: