ഒന്നിലധികം ഫോൺ നമ്പറുകൾ ഉപയോഗിക്കുന്നവർക്ക് ഉപയോഗപ്രദമായ പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. വ്യത്യസ്ത അക്കൗണ്ടുകൾ ഇനി ഒരേ സമയം ലോഗിൻ ചെയ്യാനാകും. ഇവ രണ്ടും മാറി മാറി ഉപയോഗിക്കാൻ സാധിക്കും. ടെലിഗ്രാം ആപ്പിൽ ഇതിനോടകം തന്നെ ലഭ്യമായ ഫീച്ചറാണ് ഇപ്പോൾ വാട്ട്സ്ആപ്പിലും എത്തിച്ചിരിക്കുന്നത്.
നിലവിൽ രണ്ട് സിം കാർഡുകളിൽ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ വാട്ട്സ്ആപ്പ് ക്ലോൺ ആപ്പ് എടുത്താണ് ഉപയോക്താക്കൾ ഉപയോഗിക്കുന്നത്. പുതിയ ഫീച്ചർ എത്തുന്നതോടെ ഇതിനൊരു പരിഹാരമാണ്. ഒരേ ആപ്പിൽ തന്നെ വ്യത്യസ്തമായ അക്കൗണ്ടുകൾ ലോഗിൻ ചെയ്യാനാകും.
രണ്ട് അക്കൗണ്ടുകൾക്കും രണ്ട് പ്രൈവസി സെറ്റിംഗ്സും നോട്ടിഫിക്കേഷൻ സെറ്റിംഗ്സുമായിരിക്കും. വാട്ട്സ്ആപ്പിന്റെ ബീറ്റാ പതിപ്പുകളിലും സ്റ്റേബിൾ വേർഷനിലും ഈ അപ്ഡേഷൻ എത്തിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: