മനുഷ്യനെ ആദ്യമായി ബഹിരാകാശത്തേക്ക് എത്തിക്കുന്ന ദൗത്യമായ ഗഗൻയാൻ 1-ന്റെ പരീക്ഷണ ഘട്ടത്തിലേക്കുള്ള തയാറെടുപ്പിലാണ് ഐഎസ്ആർഒ. പേടകത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം ഒക്ടോബർ 21-ന് നടക്കും. നാളെ രാവിലെ ഏഴിനാണ് വിക്ഷേപണം നടക്കുക.
ടിവി-ഡി1 എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ വിക്ഷേപണത്തിൽ വിക്ഷേപണത്തിനിടെയുള്ള അടിയന്തര ഘട്ടങ്ങളിൽ യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കുന്നതിനുള്ള ക്രൂ എസ്കേപ്പ് സംവിധാനത്തിന്റെ കാര്യക്ഷമതയാണ് പരിശോധിക്കുന്നത്.
വിവിധ പ്ലാറ്റ്ഫോമുകളിൽ പരീക്ഷണ വിക്ഷേപണത്തിന്റെ തത്സമയ സ്ട്രീമിംഗ് നടത്തും. ഇസ്രേയുടെ ഫേസ്ബുക്ക്, യൂട്യൂബ്, വെബ്സൈറ്റ് എന്നിവിടങ്ങളിൽ തത്സമയ സ്ട്രീമിംഗ് നടക്കും. ഡിഡി നാഷണൽ ചാനലിലും തത്സമയ സംപ്രേക്ഷണം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: