പുതിയ അപ്ഡേറ്റുമായി പ്രമുഖ മെസേജിംങ് ആപ്പ് വാട്സ്ആപ്പ്. ഓഡിയോ- വീഡിയോ മെനു ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ചാറ്റില്‍ നിന്ന് കൊണ്ടുതന്നെ ഒറ്റ ക്ലിക്കില്‍ ഓഡിയോയില്‍ നിന്ന് വീഡിയോയിലേക്കും തിരിച്ചും എളുപ്പം മാറ്റാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. ഓഡിയോ സന്ദേശത്തിന് ഉപയോഗിക്കുന്ന മൈക്രോഫോണില്‍ നിന്ന് ഇന്‍സ്റ്റന്റ് വീഡിയോ സന്ദേശത്തിന് ഉപയോഗിക്കുന്ന ക്യാമറ ഐക്കണിലേക്ക് ഒറ്റ ക്ലിക്കില്‍ മാറാന്‍ കഴിയുന്നതാണ് ക്രമീകരണം. ഓട്ടോമാറ്റിക് സ്വിച്ചില്‍ നിന്ന് വ്യത്യസ്തമായി ഓഡിയോ വീഡിയോ സന്ദേശങ്ങളുടെ മേല്‍ ഉപയോക്താവിന് കൂടുതല്‍ നിയന്ത്രണം നല്‍കുന്നതാണ് പുതിയ ഫീച്ചര്‍.
നിലവിലുള്ള ഇന്‍സ്റ്റന്റ് വീഡിയോ മെസേജിങ് ഫീച്ചര്‍ കാര്യക്ഷമമല്ല എന്നാണ് ആക്ഷേപം. ഉപയോക്താവ് തന്നെ ഇത് എനേബിള്‍ ചെയ്ത് വെയ്ക്കണമെന്നതാണ് പരാതികള്‍ക്ക് ഇടയാക്കുന്നത്. എല്ലാവര്ക്കും ഇതിനെ കുറിച്ച് അറിയില്ല. അതിനാല്‍ ഇന്‍സ്റ്റന്റ് വീഡിയോ മെസേജിങ് ഫീച്ചര്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നാണ് പരാതികളില്‍ പറയുന്നത്. ഇതിന് പരിഹാരമെന്നോണമാണ് പുതിയ ഓഡിയോ വീഡിയോ മെനു ഫീച്ചര്‍ അവതരിപ്പിച്ചത്.
ഓഡിയോ വീഡിയോ സന്ദേശങ്ങളുടെ മേല്‍ ഉപയോക്താവിന് കൂടുതല്‍ നിയന്ത്രണം നല്‍കുന്നതാണ് പുതിയ ഫീച്ചര്‍. നിലവിലുള്ള ഇന്‍സ്റ്റന്റ് വീഡിയോ മെസേജിങ് ഫീച്ചറിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പുതിയ മാറ്റം. പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച ഫീച്ചര്‍ വരും ദിവസങ്ങളില്‍ എല്ലാവരിലേക്കും എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: