ന്യൂദല്‍ഹി: ദല്‍ഹിയില്‍ അഭയാര്‍ഥികളായി താമസിക്കുന്ന കശ്മീരി പണ്ഡിറ്റുകള്‍ക്ക് കേന്ദ്രം നല്കുന്ന ആശ്വാസത്തുക മാസം 27,000 രൂപയായി വര്‍ധിപ്പിച്ചു. ഇതുവരെ ഇത് പതിനായിരം രൂപയായിരുന്നു.
170 ശതമാനമാണ് വര്‍ധനയെന്ന് ദല്‍ഹി ലഫ്. ഗവര്‍ണ്ണര്‍ വി.കെ. സക്സേന അറിയിച്ചു. 2007ലാണ് ഇതിനു മുന്‍പ് തുക കൂട്ടിയത്. മാസം 5000 രൂപയായിരുന്നത് അന്ന് പതിനായിരമാക്കി.
ആധാര്‍ അടിസ്ഥാനമാക്കിയാണ് തുകയുടെ വിതരണം. രണ്ടായിരത്തോളം കുടുംബങ്ങളാണ് ഇപ്പോള്‍ ദല്‍ഹിയില്‍ താമസിക്കുന്നത്. ഇവര്‍ക്ക് നല്കാന് ഇപ്പോള്‍ മാസം രണ്ടരക്കോടി രൂപയാണ് ചെലവിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: