പാട്ന : ബാപ്പു സഭാഗറില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു 2023-28 കാലയളവിലേക്ക് നാലാം ബിഹാര്‍ കാര്‍ഷിക മാര്‍ഗരേഖ പുറത്തിറക്കി. ബിഹാറിലെ കാര്‍ഷിക വികസനത്തിന് വ്യത്യസ്തമായ നൂതന ആശയങ്ങളും പരിപാടികളും സംസ്ഥാന കാര്‍ഷിക മാര്‍ഗരേഖ വിഭാവനം ചെയ്യുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ നേരിടാനും അത് കൃഷിയെ ദോഷകരമായി ബാധിക്കുന്നതും പരിഹരിക്കാന്‍ മാര്‍ഗരേഖ വഴി കാട്ടും. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന കൃഷിയിലും സാങ്കേതികവും ശാസ്ത്രീയവുമായ ഇടപെടലുകളോടെ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും അഞ്ചുവര്‍ഷത്തെ കാര്‍ഷിക മാര്‍ഗ രേഖയ്ക്ക് പ്രത്യേക ശ്രദ്ധയുണ്ട്. ചടങ്ങില്‍ ബിഹാര്‍ കാര്‍ഷിക മാര്‍ഗരേഖ കൈപ്പുസ്തകം പ്രകാശനം ചെയ്ത രാഷ്ട്രപതി ഫലകവും അനാച്ഛാദനം ചെയ്തു. കൃഷി വകുപ്പിന്റെയും മറ്റ് 11 വകുപ്പുകളുടെയും കൂട്ടായ പ്രവര്‍ത്തനമാണ് കാര്‍ഷിക മാര്‍ഗരേഖ.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഗോള പ്രശ്നം മാനവരാശിയുടെ നിലനില്‍പ്പിന് ഭീഷണിയാണെന്ന് ചടങ്ങില്‍ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ പ്രതിരോധശേഷിയുള്ള കൃഷിയിലൂടെ നേരിടാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികള്‍ ലഘൂകരിക്കുന്നതിന് ജൈവകൃഷിയും കാര്‍ഷിക രീതി മാറ്റാനും രാഷ്ട്രപതി കര്‍ഷകരെ ഉദ്ബോധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: