ഭോപാല്‍: ആദ്യ സ്ഥാനാര്‍ത്ഥിപട്ടിക പ്രഖ്യാപിച്ചതിനുപിന്നാലെ മധ്യപ്രദേശിലെ കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറി തുടരുന്നു. നേതാക്കളുള്‍പ്പെടെ നിരവധി പേരാണ് ഇതിനകം പാര്‍ട്ടിവിട്ടത്. സീറ്റ് ലഭിക്കാത്ത കൂടുതല്‍ പേര് പരസ്യപ്രതിഷേധവും രാജിയുമായി രംഗത്ത് എത്തുകയാണ്. നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രസിഡന്റ് കമല്‍നാഥിന്റെ വീടിനുമുന്നില്‍ പ്രതിഷേധവും സംഘടിപ്പിച്ചു.
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ ബുധ്നി മണ്ഡലത്തില്‍ നിന്ന് നടന് വിക്രം മസ്തലിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് സന്തോഷ് ശര്‍മ്മയാണ് ആദ്യം എതിര്‍പ്പ് അറിയിച്ചത്. 18 വര്‍ഷമായി തങ്ങള്‍ ചൗഹാനെതിരെ പോരാടുകയാണെന്നും മുംബൈയില്‍ നിന്ന് വന്ന് രണ്ടു മാസം മുമ്പ് പാര്‍ട്ടിയില്‍ അംഗത്വം നേടിയ നടന് സീറ്റ് നല്‍കിയത് ശരിയായില്ലെന്നും അദ്ദേഹം തുറന്നടിച്ചു. എസ്സി മണ്ഡലമായ നരിയോലിയില്‍ മത്സരിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ശാരദ ഖാതിക് സീറ്റ് ലഭിക്കാത്തതിനാല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു.
മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ യാദവേന്ദ്രസിങ്ങും നാഗോഡ് മണ്ഡലത്തില്‍ മത്സരിക്കാന്‍ അവസരം നല്‍കാത്തതിനെതുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. കമല്‍നാഥിനെ ഒരു പാഠം പഠിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇത്രയും കാലം കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിച്ചു. എന്നാല്‍ പാര്‍ട്ടി അവഗണിക്കുകായിരുന്നു. എത്രപേര്‍ പരാജയപ്പെടുമെന്ന് ഇപ്പോള്‍ പറയുന്നില്ല, അദ്ദേഹം പ്രതികരിച്ചു. നാഗോഡില്‍ രശ്മി സിങ് പട്ടേലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസ് മീഡിയ സെല്‍ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച് അജയ് സിങ് യാദവാണ് പാര്‍ട്ടിയെ ആദ്യം ഞെട്ടിച്ചത്. പിന്നാക്ക വിഭാഗങ്ങളില്‍പെട്ടവരോട് അനീതി കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അജയ് സിങ്ങിന്റെ രാജി. വനിതകളെ അവഗണിച്ചെന്ന പരാതി മഹിളാകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് വിഭാ പട്ടേലും അറിയിച്ചിട്ടുണ്ട്.
ആഗ്രഹിക്കുന്ന എല്ലാവര്ക്കും മത്സരിക്കാന്‍ സീറ്റില്ലെന്നായിരുന്നു കമല്‍നാഥിന്റെ പ്രതികരണം. ടിക്കറ്റ് പ്രതീക്ഷിച്ചവര്‍ക്ക് നിരാശയുണ്ടാകും. 4000 പേര് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ 4000 പേര്‍ക്ക് ടിക്കറ്റ് നല്കാന് കഴിയില്ല. അവര്‍ക്ക് അസ്വസ്ഥതയുണ്ടാകും, കമല്‍നാഥ് പറഞ്ഞു. 144 സ്ഥാനാ
ര്‍ത്ഥികളുള്ള ആദ്യ പട്ടികയില്‍ 65 ശതമാനവും 50 വയസ്സിന് താഴെയുള്ളവരാണ്. 16 വനിതാ സ്ഥാനാര്‍ത്ഥികളുമുണ്ടെന്നും കമല്‍നാഥ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: