കൊച്ചി: മന്ത്രിസ്ഥാനം പങ്കിടുന്നത് സംബന്ധിച്ച് പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് എന്‍സിപി നിര്‍വാഹക സമിതി യോഗത്തില്‍ നിന്ന് വിട്ടുനിന്നു. പ്രതിഷേധ സൂചകമായാണ്വിട്ടുനിന്നതെന്നാണ്വിവരം. എറണാകുളം ബിടിഎച്ചിലെ യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ കാരണം അന്വേഷിക്കുമെന്ന് പി.സി. ചാക്കോ പറഞ്ഞു. ഇ മെയില്‍, നോട്ടീസ്, ഫോണ്‍ എന്നിവയിലൂടെ യോഗവിവരം എംഎല്‍എയെ അറിയിച്ചിരുന്നതായും ചാക്കോ പറഞ്ഞു.
സഹകരണ ബാങ്കുകളില്‍ ക്രമക്കേട് നടത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി യോഗം ആവശ്യപ്പെട്ടു. നിക്ഷേപകര്‍ക്ക് പണം നഷ്ടമാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം.
ജനു. 16, 17 തീയതികളില്‍ പാര്‍ട്ടി സംസ്ഥാന നേതൃക്യാമ്പ് സംഘടിപ്പിക്കും. മഹാരാഷ്‌ട്രയില്‍ ഏതാനും എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് എന്‍ഡിഎ സര്‍ക്കാരില്‍ ചേര്‍ന്നത് കേരളത്തെ ബാധിച്ചിട്ടില്ല. പാര്‍ട്ടിയുടെയും പോഷകസംഘടനകളുടെയും ഒരു ജില്ലാ പ്രസിഡന്റ് പോലും പോയിട്ടില്ല. പുതിയ പാര്‍ട്ടി രൂപീകരിച്ചെന്ന് പറയുന്നവര്‍ക്ക് എന്‍സിപിയുമായി ബന്ധമില്ലെന്നും ചാക്കോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: