കൊച്ചി: കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത്, ‘ഹിന്ദുവേട്ട മറക്കരുത്,’ ‘മണ്ഡലകാലത്ത് ആരായിരുന്നു നമുക്കൊപ്പം’; ശശികല ടീച്ചര്‍, എന്നിങ്ങനെ രേഖപ്പെടുത്തിയ ഫ്ലക്സ് സ്ഥാപിച്ചതിന്റെ പേരിലെടുത്ത കേസില്‍ മേല്‍നടപടികള്‍ ഹൈക്കോടതി ആറു മാസത്തേക്ക് തടഞ്ഞു.
ശബരിമല കര്‍മ്മസമിതിയുടെ പേരില്‍, ചാലക്കുടി പോട്ട ജങ്ഷന് സമീപം ദേശീയപാതക്കരികില്‍ സ്ഥാപിച്ച ഫ്ലക്സിന്റെ പേരിലാണ്, കര്‍മ്മസമിതി ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്. കുമാറിനെതിരെ 2021 ല്‍ ചാലക്കുടി പോലീസ് കേസ് എടുത്തത്.
മതവിദ്വേഷം പടര്‍ത്തി, കലാപത്തിന് ശ്രമിച്ചു, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് എടുത്ത കേസില്‍ പിന്നീട് മറ്റു കുറ്റങ്ങള്‍ നീക്കി കലാപത്തിന് ശ്രമിച്ചു എന്നതിന് 153 ാം വകുപ്പു പ്രകാരമുള്ള കേസാക്കി. ആവിഷ്കാര, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ മുറവിളി കൂട്ടുന്ന ഇടതുപക്ഷ സര്‍ക്കാരാണ്, സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് ഫ്ലക്സ് വച്ചതിനെതിരെ കേസ് എടുത്തത്.
ജനാധിപത്യത്തിനു നേരെ ഭീഷണിയെന്ന് നാഴികയ്ക്ക് നാല്പതു വട്ടം പറയുന്ന എല്‍ഡിഎഫ് സര്‍ക്കാരാണ്, ഇത്തരമൊരു ഫലക്സിന്റെ പേരില്‍ ശബരിമല കര്‍മ്മസമിതി നേതാക്കളെ വേട്ടയാടിയത്. ഏതെങ്കിലും ഒരു മതത്തിനെതിരായ പരാമര്‍ശം പോലും ബോര്‍ഡിലില്ല. കേസിന്റെ പേരില്‍ പലകുറി സമന്‍സ് ലഭിക്കുകയും മറ്റും ചെയ്തതോടെയാണ്, എസ്.ജെ.ആര്. കുമാര്‍ അഡ്വ. വി. സജിത്കുമാര്‍ മുഖേന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഹര്ജിക്കാരന് ഒരു ക്രിമിനല്‍ കുറ്റവും ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അഡ്വ. സജിത്കുമാര്‍, മതവിദ്വേഷം വളര്‍ത്തുന്നതോ കലാപത്തിന് വഴിവയ്ക്കുന്നതോ ആയ യാതൊന്നും ഫ്്ലക്സില് ഇല്ലെന്ന് കോടതിയെ ബോധിപ്പിച്ചു.
സര്‍ക്കാരിനെതിരായ ന്യായമായ ഒരു വിമര്‍ശനം മാത്രമാണ് ബോര്‍ഡിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജിയില്‍ വാദം കേട്ട ജസ്റ്റിസ് കുഞ്ഞികൃഷ്ണന് മേല്‍നടപടികള്‍ തടയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: