സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദളപതി – ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ കേരളത്തിലെ ബുക്കിങ് ആരംഭിച്ചിരുന്നു . ലോകവ്യാപകമായി ഒക്ടോബർ 19 ന് തിയേറ്ററുകളിലേക്കെത്തുന്ന ലിയോയുടെ ബുക്കിങ്ങിന് കാത്തിരിക്കുകയായിരുന്നു ആരാധകർ.എന്നാൽ ഇപ്പോൾ തമിഴ് നാട്ടിലെ ദളപതി ആരാധകരെ നിരാശരാക്കുന്ന വാർത്തയാണ് പുറത്തു വരുന്നത് .പുലർച്ചെയുള്ള ഷോകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് ചെന്നൈ ഹൈക്കോടതി .
വിദേശത്തും കേരളത്തിലിലടക്കം പുലർച്ചെയുള്ള ഷോകൾക്കു അനുമതിയുള്ളപ്പോഴാണ് തമിഴ് ആരാധകർക്ക് നിരാശ നൽകുന്ന വാർത്ത .പുലർച്ചെയുള്ള നാല് മണിക്കുള്ള ഷോയ്ക്ക്അനുമതി നൽകണമെന്നാവശ്യപ്പെട്ട് ചിത്രത്തിന്റെ നിർമാതാവ് എസ് എസ് എസ് ലളിതകുമാർ ചെന്നൈ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി നിരസിക്കുകയായിരുന്നു .പുലർച്ചെ നാല് മണിക്കുള്ള ഷോ അനുവദിക്കാൻ നിർവാഹമില്ല എന്നറിയിച്ചു . എന്നാല്‍ ചിത്രത്തിന് രാവിലെ 7 മണി ഷോ അനുവദിക്കുന്ന കാര്യം പരിഗണിക്കാന്‍ തമിഴ്നാട് സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. ഇതില്‍ സര്‍ക്കാറിന്റെ മറുപടിക്കായി നിര്‍മ്മാതാവ് എസ് എസ് ലളിത് കുമാര്‍ നല്കിയ ഹര്‍ജി കോടതി നാളത്തേക്ക് മാറ്റി. അതായത് ലിയോ ഏഴു മണി ഷോ നടക്കുമോ എന്ന കാര്യം നാളെ അറിയാന്‍ സാധിക്കും. നേരത്തെ ഒ ൻപത് മണി ഷോ ആയിരുന്നു കോടതി അനുവദിച്ചിരുന്നത് .
ഇതിനു കോടതി പറയുന്ന വിശദീകരണം അജിത് നായകനായ തുനിവ് എന്ന ചിത്രത്തിന്റെ പുലർച്ചെയുള്ള പ്രദർശനത്തിൽ തിക്കിലും തിരക്കിലും പെട്ട് ഒരു ആരാധകൻ മരിച്ചിരുന്നു ,ഇതു കൂടി കണക്കിലെടുത്താവാം കോടതി ലിയോയുടെ പുലർച്ചെയുള്ള പ്രദർശനം വിലക്കിക്കൊണ്ട് ഉത്തരവിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: