ഭുവനേശ്വര്‍: വഴിയില്ലാത്തതിനാല്‍ വയോധികയെ ആംബുലന്‍സിലെത്തിക്കാന്‍ മൂന്ന് കിലോമീറ്റര്‍ ചുമന്ന് ബന്ധുക്കള്‍. ഒഡീഷയിലെ കാളഹന്ദിയിലാണ് സംഭവം. കാളഹന്ദി രാംപൂര്‍ ഖമാന്‍പാഡ ഗ്രാമത്തില്‍ ഇന്നലെയുണ്ടായ സംഭവം വലിയ വിവാദമായി. മതിയായ റോഡ് സംവിധാനമൊരുക്കാതെ സംസ്ഥാന സര്‍ക്കാര്‍ ജനദ്രോഹമാണ് കാട്ടുന്നതെന്ന് ബിജെപി ആരോപിച്ചു. റോഡില്ല, പാലവുമില്ല.
ഖമാന്പാഡയിലെ വീട്ടിനുള്ളില്‍ വീണു സാരമായി പരിക്കേറ്റ അറുപതുകാരിയായ ചന്ദ്രിക ഗൗഡയെ ആശുപത്രിയിലെത്തിക്കാന്‍ ബന്ധുക്കളും അയല്‍വാസികളും അവരെ കട്ടിലില്‍ ചുമക്കുകയായിരുന്നു. ആംബുലന്‍സ് എത്തിയ സ്ഥലത്തേക്ക് ഇവരെ കൊണ്ടുവരുന്നതിന് ഒരു നദിയും മുറിച്ചു കടക്കേണ്ടിവന്നു. അവരെ പിന്നീട് രാംപൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കൊണ്ടുപോയി, പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം ഭവാനിപട്ടണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: