ഗാസ: ഇസ്രയേലിലെ രഹസ്യപ്പൊലീസായ മൊസാദിന്റെ കണ്ണുവെട്ടിച്ച് ഇസ്രയേലിനുള്ളില്‍ ആക്രമണം നടത്തുക അസാധ്യമാണ്. പക്ഷെ അതാണ് ഹമാസ് നേടിയത്. പാരഗ്ലൈഡേഴ്സും മോട്ടോര്‍ബൈക്കുകളും ഉപയോഗിച്ച് ഇസ്രയേല്‍ അതിര്‍ത്തി ലംഘിച്ച് സാധാരണ പൗരന്മാര്ക്ക് നേരെയുള്ള ആക്രമണം അപ്രതീക്ഷിതമായിരുന്നു. ഇസ്രയേലിനെ ഞെട്ടിച്ച ഈ ആക്രമണത്തിന് പിന്നില്‍ മൂന്ന് പേരാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.
ഇസ്മായിൽ ഹനിയേ, മുഹമ്മദ് ദെയ്ഫ്, യഹ്യ സിൻവാർ എന്നീ മൂന്ന് പേരുകളാണ് വാഷിംഗ്ടണ്‍ പോസ്റ്റ് പത്രം വെളിപ്പെടുത്തിയിരിക്കുന്നത്.
മുഹമ്മദ് ദെയ്ഫ് ഇസ്രയേലിനെതിരെ ചാവേര്‍ ബോംബാക്രമണം നടത്തുന്നതില്‍ വിദഗ്ധന്‍
ഇസ്രായേലിനെതിരെ ചാവേർ ബോംബർമാരെ വിന്യസിക്കുന്നതില്‍ മിടുക്കനാണ് മുഹമ്മദ് ദെയ്ഫ്. സൈനികരെ തട്ടിക്കൊണ്ടുപോകുന്നതിന് നേതൃത്വം നൽകുന്നതും മുഹമ്മദ് ദെയ്ഫാണ്.
1991-ൽ രൂപീകൃതമായ ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സെദീൻ അൽ-ഖസ്സാം ബ്രിഗേഡിന്റെ നിഴൽ നേതാവാണ്. പൊതുജനമധ്യത്തില്‍ മുഖം കാണിക്കാത്ത മുഹമ്മദ് ദെയ്ഫ് എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. . ഇന്ന് ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ തലവനാണ് ദെയ്ഫ് .
യഹ്യ സിൻവാർ: യുഎസ് ഭീകരനായി പ്രഖ്യാപിച്ച തീവ്രവാദി
2015 -ൽ യുഎസ് ഭീകരനായി പ്രഖ്യാപിച്ച തീവ്രവാദിയാണ് യഹ്യ സിന്‍വാര്‍. ഇസെദീൻ അൽ-ഖസ്സാം ബ്രിഗേഡ് എന്ന തീവ്രവാദ സംഘടനയുടെ നേതാവാണ്. 1980 കളുടെ അവസാനത്തിൽ രണ്ട് ഇസ്രായേലി സൈനികരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതോടെ യഹ്യ സിൻവാർ വാര്‍ത്തകളില്‍ നിറഞ്ഞു. യഹ്യ സിന്‍വാറിനെ ജയിലാക്കിയെങ്കിലും ഹമാസ് ഭീകരര്‍ ഇസ്രായേൽ സൈനികൻ ഗിലാഡ് ഷാലിറ്റിന്റെ തട്ടിക്കൊണ്ടുപോവുകയും അയാളുടെ മോചനത്തിനായി യഹ്യ സിന്‍വാറിനെ മോചിപ്പിക്കാന്‍ ഇസ്രായേലിനോട് ആവശ്യപ്പെടുകയായിരുന്നു. അതനുസരിച്ച് ഇസ്രയേല്‍ യഹ്യ സിന്‍വാറിനെ വിട്ടയക്കുകയായിരുന്നു.
ഇസ്മായിൽ ഹനിയേ: ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോയുടെ പ്രസിഡന്റ്
2004 -ൽ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹമാസ് ഗ്രൂപ്പിന്റെ സ്ഥാപകൻ അഹമ്മദ് യാസിന്റെ പ്രധാന സഹായിയായിരുന്നു ഇസ്മായിൽ ഹനിയേ. 2017-ൽ ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് ഇസ്മയില്‍ ഹനിയേ. ഇദ്ദേഹം തല്പ്പത്ത് വന്നതിന് ശേഷം ഹമാസില്‍ തെരെഞ്ഞെടുപ്പേ ഉണ്ടായിട്ടില്ല. 2018-ൽ യുഎസ് തീവ്രവാദിയായി പ്രഖ്യാപിച്ച നേതാവാണ് ഇസ്മായില്‍ ഹനിയേ. കഴിഞ്ഞ ദിവസം ഖത്തറില്‍ വെച്ച് ഇറാന് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് ഇസ്മായില്‍ ഹനിയേ ആണെന്നത് ഹനിയേയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഈ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇറാന് വിദേശകാര്യമന്ത്രി ഇസ്രയേലിനോട് ഹമാസിനെതിരായ യുദ്ധം നിര്‍ത്താന്‍ താക്കീത് ചെയ്തത്.. ഇല്ലെങ്കില്‍ ഇസ്രയേലിനെതിരെ ലെബനോനിന്റെ ഹെസ്ബുള്ള ഗ്രൂപ്പ് കൂടി പങ്കെടുക്കാതിരിക്കണമെങ്കില് ഹമാസിനെതിരായ ആക്രമണം ഉടന്‍ നിര്‍ത്തണമെന്നായിരുന്നു ഇറാന് താക്കീത് നല്‍കിയത്. ഹമാസിന്റെ രാഷ്ട്രീയ നേതാവായ ഇസ്മായിൽ ഹനിയേ 2019 മുതൽ വിദേശത്താണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: