ദോഹ: ഇസ്രായേല്‍ നടത്തുന്നത് പ്രതികാരമല്ലെന്നും സ്വന്തം ജനങ്ങളുടെ ജീവന് സംരക്ഷിക്കുകയാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ . ത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്താനിയോടൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹമാസ് 1,300 പേരെ ഭീകരമായി കൊലപ്പെടുത്തിയതിനാലാണ് ഇസ്രായേല്‍ ഗാസയില്‍ ആക്രമണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭീകര സംഘടനയായ ഹമാസ് സാധാരണക്കാരെ ‘മനുഷ്യ കവചങ്ങളായി’ ഉപയോഗിക്കുന്നത് തുടരുന്നതിനാല്‍ ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കാനുള്ള ശ്രമങ്ങള്‍ സങ്കീര്‍ണമായിരിക്കുകയാണെന്നും പലസ്തീനികള്‍ തെക്കന്‍ ഗാസയിലേക്ക് മാറുന്നത് തടയാന്‍ റോഡുകള്‍ തടയുകയാണെന്നും ബ്ലിങ്കെന്‍ പറഞ്ഞു. മാനുഷികതയുടെ ഭാഗമായി ആവശ്യമുള്ളവര്‍ക്ക് സഹായമെത്തിക്കേണ്ടതുണ്ടെന്നും ഇതിനായി ഖത്തര്‍ ഉള്‍പ്പെടെയുള്ള പങ്കാളികളുമായി യുഎസ് സജീവമായി ഇടപഴകുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
സാധാരണക്കാരെ ഉപദ്രവിക്കാതിരിക്കാന്‍ സാധ്യമായ എല്ലാ മുന്‍കരുതലുകളും എടുക്കേണ്ടതിന്റെ പ്രാധാന്യം അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആവര്‍ത്തിച്ചു. എന്നാല്‍ ഇസ്രായേലിന് നേര്‍ക്കുണ്ടായ ആക്രമണം, അത് മറ്റേത് രാജ്യത്തിനും എതിരെയാണെങ്കിലും ഇങ്ങനെയാകും പ്രതികരിക്കുകയെന്നും ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.
ഇന്നലെ രാവിലെ ജോര്‍ദാനിലെ അമ്മാനില്‍ വെച്ച് ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്, പലസ്തീന് അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് എന്നിവരുമായും ബ്ലിങ്കെന്‍ പ്രത്യേകം കൂടിക്കാഴ്ച നടത്തി. ഇസ്രായേലും ഹമാസും തമ്മിലുള്ള പോരാട്ടത്തില്‍ 27 അമേരിക്കക്കാര്‍ കൊല്ലപ്പെട്ടതായി ബ്ലിങ്കെന്‍ സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: