കോഴിക്കോട്: കേസരിഭവനില്‍ നവരാത്രി സര്‍ഗോത്സവത്തിന് നാളെ വൈകിട്ട് അഞ്ചിന് കേന്ദ്രമന്ത്രി ശോഭ കരന്തലജെ ദീപം തെളിയിക്കും. ഡോ. വി.പി. ജോയി മുഖ്യപ്രഭാഷണം നടത്തും. 15 മുതല്‍ 23 വരെ കേസരി ഭവനില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
കേന്ദ്രമന്ത്രി വി. മുരളീധരന്, അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, ഗോവ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഹരിലാല്‍ ബി. മേനോന്, ഡോ. ആര്. രാമാനന്ദ്, ഡോ. കൂമുള്ളി ശിവരാമന്, ഡോ. പ്രമീളാ ദേവി, പ്രൊഫ. കെ.പി. ശശിധരന്, ഡോ. ലക്ഷ്മി ശങ്കര്‍, എ. ഗോപാലകൃഷ്ണന്, ജെ. നന്ദകുമാര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംസാരിക്കും. ഗോവ വൈസ് ചാന്‍സലര്‍ പ്രൊഫ. ഹരിലാല്‍ ബി. മേനോന്, വിധുബാല എ. ഗോപാലകൃഷ്ണന്, ജെ. നന്ദകുമാര്‍, സ്വാമി നരസിംഹാനന്ദ, ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന് എന്നിവര്‍ വിജയദശമി നാളില്‍ കുരുന്നുകള്‍ക്ക് അക്ഷരദീക്ഷ (വിദ്യാരംഭം) നല്‍കും.
ആര്‍ട്ടിസ് മദനന്, ഗായത്രി മധുസൂദനന് എന്നിവരുടെ നേതൃത്വത്തില്‍ ചിത്രകലാ വിദ്യാരംഭം, നൃത്ത വിദ്യാരംഭം എന്നിവ നടക്കും. ഡോ. പി.കെ. മാധവന്റെ പാഠകം, ഡോ. ആര്.എല്‍.വി. രാമകൃഷ്ണന്റെ മോഹിനിയാട്ടം, ഭാവനാ രാധാകൃഷ്ണന്റെ സംഗീതക്കച്ചേരി, ഡോ. ഗൗരിപ്രിയ സോമനാഥന്റെ ഭരതനാട്യം, ഗായത്രി മധുസൂദനനും പാര്‍ട്ടിയും അവതരിപ്പിക്കുന്ന മോഹിനിയാട്ടം തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാപരിപാടികളും വിവിധ ദിവസങ്ങളിലായി അരങ്ങേറും. 21 ന് ഡോ. മധു മീനച്ചില്‍ രചനയും ശ്രീജിത്ത് തപസ്യ സംവിധാനവും നിര്‍വഹിച്ച പള്ളിവാള് നാടകം അവതരിപ്പിക്കും. കേസരി ഭവനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഡോ. എ. കെ. അനില്‍കുമാര്‍ (നവരാത്രി സര്‍ഗോത്സവ സമിതി ജനറല്‍ കണ്‍വീനര്‍ ഡോ. എന്‍. ആര്. മധു (മുഖ്യപ്രതാധിപര്, കേസരി വാരിക), ഡോ. ശങ്കര്‍ മഹാദേവന് (നവരാത്രി സര്‍ഗോത്സവസമിതി വര്‍ക്കിംഗ് പ്രസിഡന്റ്), കാവാലം ശശികുമാര്‍ (സര്‍ഗ്ഗപ്രതിഭാ പുരസ്കാര നിര്‍ണ്ണയ സമിതി). എന്നിവര്‍ പങ്കെടുത്തു.
സ്വര്‍ഗ്ഗപ്രതിഭാ പുരസ്കാരം ജി. വേണുഗോപാലിന്
കോഴിക്കോട്: കേസരി ഭവനില്‍ നടക്കുന്ന നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ ഭാഗമായുള്ള ഈ വര്‍ഷത്തെ നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്കാരം പ്രശസ്ത പിന്നണി ഗായകന് ജി. വേണുഗോപാലിന്. സംഗീതലോകത്തിനു സമര്‍പ്പിച്ച സമഗ്ര സംഭാവനകള്‍ക്കാണ് അംഗീകാരം. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് അവാര്‍ഡ്. 20നു വൈകിട്ട് സര്‍ഗ്ഗസംവാദ വേദിയില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്നു സമ്മാനിക്കും. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വിധുബാല, പി. നാരായണക്കുറുപ്പ്, യു. കെ. കുമാരന്, രജനി സുരേഷ്, കാവാലം ശശികുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: