ന്യൂദല്‍ഹി: ഹമാസിനെ അപലപിക്കാത്തതിന് ശക്തമായ ഭാഷയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി. പൊതുവെ മോദി വിരുദ്ധ ജേണലിസ്റ്റായി അറിയപ്പെടുന്ന രാജ് ദീപ് സര്‍ദേശായിയുടെ ഈ മലക്കം മറിച്ചില്‍ പലരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
കോണ്‍ഗ്രസിന്റെ മുസ്ലിം വോട്ട് ബാങ്ക് രാഷ്ട്രീയത്തെ കൊന്ന് കൊലവിളിച്ച് രാജ് ദീപ് സര്‍ദേശായി എന്ന ജേണലിസ്റ്റ്.:
Rajdeep Sardesai rarely speaks something right and this is that rarer moment.
Says Congress didn't condemn Hamas Terrorism because Congress leaders thought it is Muslim Appeasement.
For Congress, Muslim votebank matters not nation. pic.twitter.com/Ll4JBZeg2X
— The Analyzer (News Updates🗞️) (@Indian_Analyzer) October 11, 2023
പോരാളികളല്ലാത്ത സാധാരണ ഇസ്രയേല്‍ പൗരന്മാരെ ഹമാസ് തീവ്രവാദികള്‍ ആക്രമിച്ചതിനെ അപലപിക്കണമെന്ന് രാജ് ദീപ് ശക്തമായ ഭാഷയില്‍ പറയുന്നു. ഗാന്ധിയുടെ അഹിംസ ആദര്‍ശമായി പ്രഖ്യാപിച്ച കോണ്‍ഗ്രസ് ഹമാസിനെ വിമര്‍ശിച്ചില്ല. മുസ്ലിം വോട്ട് ബാങ്കിന് വേണ്ടി ഇങ്ങിനെ ചെയ്തത് അവസരവാദമാണെന്നും കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ട് രാജ് ദീപ് പറയുന്നു.
“ഹമാസിനെ വിമര്‍ശിച്ചാല്‍ മുസ്ലിം വോട്ടുകള്‍ നഷ്ടപ്പെടുമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ വിശ്വസിക്കുന്നു. നിങ്ങളുടെ പ്രസ്താവന കേട്ടാണ് മുസ്ലിങ്ങള്‍ വോട്ട് ചെയ്യുന്നതെന്ന് ആരെങ്കിലും വിശ്വസിക്കുമോ?”- കോണ്‍ഗ്രസിനെ പരിഹസിച്ച് രാജ് ദീപ് സര്‍ദേശായി ചോദിക്കുന്നു. എന്തായാലും രാജ് ദീപ് സര്‍ദേശായിയുടെ ഹമാസിനും കോണ്‍ഗ്രസിനും എതിരായ കടുത്ത വിമര്‍ശനം ഇടത്-ജിഹാദി-ലിബറല്‍ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: