മോഹൻലാൽ, റോഷൻ മേക്ക പ്രധാന വേഷങ്ങളിലെത്തി സഹ്റ എസ് ഖാനെയും ഷാനയ കപൂറിനെയും പാൻ-ഇന്ത്യ ലെവലിൽ ലോഞ്ച് ചെയ്യുന്ന വൃഷഭ ഓരോ ദിനവും വളർന്നുകൊണ്ടിരിക്കുന്നു. രണ്ടാം ഷെഡ്യുൾ ഇന്ന് മുംബൈയിൽ ആരംഭിച്ചു. ഒക്ടോബർ – നവംബർ മാസങ്ങളിലായി രണ്ടാം ഷെഡ്യുൾ പൂർത്തിയാക്കും. ദസറ നാളിൽ ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിടും.
മൈസൂരിൽ ആയിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യുൾ പൂർത്തിയായത്. 2023 ജൂലൈ 22ന് ആരംഭിച്ച ചിത്രത്തിന്റെ ഷെഡ്യുൾ മോഹൻലാൽ, റോഷൻ മേക്ക, സഹ്റ എസ് ഖാൻ, ഷാനയ കപൂർ എന്നിവരുടെ ഡ്രമാറ്റിക്ക് രംഗങ്ങൾ ചിത്രീകരിക്കപ്പെട്ടു. ചിത്രം മികച്ച രീതിയിൽ തന്നെ എത്തണമെന്നുള്ളതുകൊണ്ട് കഠിനപ്രയത്നത്തിലാണ് അണിയറപ്രവർത്തകർ.
ചിത്രത്തിൽ എക്സിക്യൂട്ടീവ് പ്രൊഡ്യുസറായി നിക്ക് തുർലോ എത്തിയതിന് ശേഷം ആക്ഷൻ സംവിധായകനായി പീറ്റർ ഹെയ്ൻ കൂടി എത്തുന്നതോടെ ചിത്രം വലിയ സ്കെയിലിലേക്ക് നീങ്ങുകയാണ്. ബാഹുബലി, പുലിമുരുഗൻ, ശിവാജി, ഗജിനി, എന്തിരൻ, പുഷ്പ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളിലെല്ലാം പീറ്റർ ഹെന്റെ സാന്നിധ്യം പ്രകടമായിരുന്നു.
സംവിധായകൻ നന്ദ കിഷോറിന്റെ വാക്കുകൾ ഇങ്ങനെ “മൈസൂരിൽ സമാപിച്ച ഞങ്ങളുടെ ആദ്യ ഷെഡ്യൂളിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ നേടാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഞങ്ങളുടെ ടൈറ്റ് ഷൂട്ടിംഗ് ഷെഡ്യൂളിന്റെ ദൈനംദിന ലക്ഷ്യങ്ങൾ നേടിയെടുക്കാൻ രാവും പകലും കഠിനാധ്വാനം ചെയ്ത എന്റെ മുഴുവൻ പ്രൊഡക്ഷൻ ടീമിനും നന്ദി പറയുന്നു. പ്രധാന അഭിനേതാക്കളായ മോഹൻലാൽ സാർ, റോഷൻ, ഷാനയ, ശ്രീകാന്ത്, രാഗിണി എന്നിവർ തിരക്കേറിയ സമയപരിധികൾ നിറവേറ്റാൻ രാപ്പകലില്ലാതെ പ്രയത്നിച്ചു. പുലിമുരുകനു ശേഷം മോഹൻലാൽ സാറും പീറ്റർ ഹെയ്നും വീണ്ടുമൊന്നിക്കുന്നതാണ് ഹൈലൈറ്റ്. വൃഷഭയ്ക്കായി ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ സീക്വൻസുകളിൽ ഒന്ന് ഇരുവരും നടത്തിയെടുക്കുകയും ചെയ്തു.
ഇമോഷൻസ് കൊണ്ടും വിഎഫ്എക്സ് കൊണ്ടും മികച്ച ദൃശ്യാനുഭവമാകും പ്രേക്ഷകർക്കായി വൃഷഭ സമ്മാനിക്കുന്നത്. മലയാളം, തെലുഗ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. 2024ൽ 4500ഓളം സ്ക്രീനുകളിൽ മലയാളം, തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. എ വി എസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ് മൂവീസിന്റെ ബാനറിൽ വിശാൽ ഗുർനാനി, ജൂറി പരേഖ് മെഹ്ത, ശ്യാം സുന്ദർ, ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്ത കപൂർ, ശോഭ കപൂർ, കണക്ട് മീഡിയയുടെ ബാനറിൽ വരുൺ മാതുർ എന്നിവർ ചിത്രം നിർമിക്കുന്നു. പി ആർ ഒ – ശബരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: