കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി കപ്പലായ ഐ എന്‍ എസ് വിക്രാന്ത് നേരിട്ട് കാണണമെന്ന പ്രൊഫ. എം കെ സാനുവിന്റെ ആഗ്രഹം സാധിക്കാന്‍ സുരേഷ് ഗോപി. ഡിസംബര്‍ ഒന്നിന് മാഷിനെ കപ്പലിലെത്തിക്കുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
പണ്ഡിറ്റ് കറുപ്പന് പുരസ്കാരം സുരേഷ് ഗോപിക്ക് നല്കുന്ന ചടങ്ങില്‍നിന്ന് എം.കെ. സാനുവിനെ പുരോഗമന കലാസാഹിത്യ സംഘം വിലക്കിയെന്ന വാര്‍ത്ത വിവാദമായിരിക്കെയാണ് പുതിയ സന്തോഷവാര്‍ത്ത.
‘പുരസ്കാര വിതരണ ചടങ്ങില്‍ എനിക്ക് നഷ്ടമായ സൗഭാഗ്യത്തെ ഞാന്‍ ഇതിലൂടെ തിരികെ പിടിക്കുകയാണ്’ ഇതിനെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞു. വിക്രാന്ത്് രാഷ്ട്രത്തിന് സമര്‍പ്പിച്ച ശേഷമാണ് അത് കാണണമെന്ന്് സാനുമാഷ് സുരേഷ്ഗോപിയോട് ആഗ്രഹം പ്രകടിപ്പിച്ചത്. ഉടന്‍ തന്നെ സുരേഷ് ഗോപി പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയായിരുന്നു.
അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചശേഷം സൗകര്യപ്രദമായ ദിവസം സന്ദര്‍ശനത്തിനുള്ള അവസരമൊരുക്കാമെന്നുള്ള അറിയിപ്പാണ്് നേരത്തെ ലഭിച്ചിരുന്നത്. എന്നാല്‍ വ്യാഴാഴ്ച വീണ്ടും അധികൃതരുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് ഡിസംബര്റില് കപ്പല്‍ സന്ദര്‍ശിക്കാനുള്ള തീരുമാനം.
കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് സാനുമാഷുമായി വിക്രാന്തിലെത്താനായിരുന്നു കരുതിയതെങ്കിലും കപ്പല്‍ നിലവില്‍ ഡ്രൈഡോക്കിലാണ്. നീറ്റിലിറങ്ങിയശേഷമുള്ള ആദ്യഅറ്റകുറ്റപണികള് നടക്കുന്ന വേളയാണ്. അതിനാല്‍ സന്ദര്‍ശനാനുമതി ഡിസംബറിലേക്ക് മാറ്റി നിശ്ചയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന് പുരസ്കാരം സുരേഷ് ഗോപിക്ക് സമ്മാനിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പ്രൊഫ. എം. കെ സാനുവിനെപ്പോലെ ഒരാളെ തടഞ്ഞ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നടപടിക്കെതിരെ സാംസ്ക്കാരിക രംഗത്ത് കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവരെന്ന് മേനി നടിക്കുന്ന ഇടതുപക്ഷമാണ്, ഇത്തരമൊരു നടപടിക്ക് പിന്നില്‍. സിപിഎമ്മിന്റെ ഇരട്ടത്താപ്പിനും, പണ്ഡിറ്റ് കറുപ്പന് അവാര്‍ഡ് ദാനം പോലും മ്ളേഛമായ രാഷ്ട്രീയ നടപടിക്കുപയോഗിച്ചതിനും എതിരെ സംസ്ക്കാരിക നായകരും എഴുത്തുകാരും പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: