പതിമൂന്നാം എഡിഷൻ ക്രിക്കറ്റ് വേൾഡ് കപ്പ് തുടങ്ങിയിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു ,കൃത്യമായി പറഞ്ഞാൽ 10 കളികൾ അപ്പോഴേക്കും സെഞ്ചുറികൾ 12 എണ്ണം കഴിഞ്ഞു .ഈ ട്രെൻഡ് ഇതെങ്ങോട്ടാണ്,എന്തുകൊണ്ടാണ് എന്നൊക്കെയാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്നത് .2019 -ൽ 10 മത്സരം കഴിയുമ്പോൾ സെഞ്ചുറികൾ വെറും മൂന്നും ,2015 -ൽ അഞ്ചും മാത്രമായിരുന്നു .കാര്യങ്ങൾ ഇങ്ങനാണെങ്കിൽ ഒരു ലോകകപ്പിൽ കൂടുതൽ സെഞ്ചുറികൾ എന്ന റെക്കോർഡ് പതിമൂന്നാം എഡിഷനു സ്വന്തമാകും .
ഈ എഡിഷനിൽ കളിച്ച രണ്ടു കളികളിലും സെഞ്ചുറി നേടി മുന്നിൽ നിൽക്കുന്നത് ദക്ഷിണാഫ്രിക്കയുടെ ക്വൻറ്റൻ ഡി കോക്ക് ആണ് .അവരുടെ തന്നെ റാസി വാണ്ടർ ഡസൻ ,എയ്ഡൻ മാർക്രം ,ശ്രീലങ്കയുടെ കുശാൽ മെൻഡിസ് ,സദീര സമരവിക്രമ , പാകിസ്ഥാൻ താരങ്ങളായ അബ്ദുള്ള ഷഫീഖ് ,മുഹമ്മദ് റിസ്വാൻ ,കിവീസ് താരങ്ങളായ ഡെവൻ കോൺവെ ,രച്ചിൻ രവീന്ദ്ര ഇംഗ്ലണ്ട് താരം ഡേവിഡ് മലാൻ ,ഇന്ത്യയുടെ രോഹിത് ശർമ്മ എന്നിവരാണ് ലിസ്റ്റിലുള്ളത് .ഇതിൽ എട്ടു പേർ ഓപ്പണിങ് പൊസിഷനിലും ബാക്കിയുള്ളവർ നാലാം നമ്പറിലും കളിക്കുന്നവരാണ് .ഇന്ത്യയിലെ ചില സ്റ്റേഡിയങ്ങളുടെ വലുപ്പക്കുറവും ഇതിനു ഒരു കാരണമായി പറയുന്നുണ്ട് .സിക്സറുകളുടെ കാര്യത്തിലും ഈ എഡിഷൻ റെക്കോർഡ് നേടും എന്നും പ്രതീക്ഷിക്കാം .2019 -ൽ അകെ സിക്സ് 357 ആയിരുന്നെങ്കിൽ ഈ ലോകകപ്പിൽ ഇപ്പോൾ തന്നെ 121 സിക്സറുകൾ പിറന്നു കഴിഞ്ഞു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: