തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേള രാത്രിയും പകലുമായി നടത്തും. ഇതിന് വേണ്ടിയുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി. ഒക്ടോബർ 16 മുതൽ 20 വരെയാകും മത്സരം നടക്കുക. തൃശൂർ കുന്നംകുളം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മേളയുടെ ക്രമീകരണം മന്ത്രി വി ശിവൻകുട്ടി വിലയിരുത്തി.
ആറ് വിഭാഗങ്ങളിലായി 3,000 വിദ്യാർത്ഥികളാകും പങ്കെടുക്കുക. രാജ്യത്ത് ആദ്യമായി സംസ്ഥാന സ്കൂൾ കായികോത്സവം പകലും രാത്രിയുമായി നടത്തിയത് കഴിഞ്ഞ തവണ നടന്നത് സംസ്ഥാനത്തായിരുന്നത്. ഇതേ രീതിയിലാണ് ഇത്തവണയും മത്സരം നടക്കുന്നത്. ആകെ 98 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.
ദേശീയ സ്കൂൾ കായികമേള നവംബർ രണ്ടാംവാരവും 37-ാമത് ദേശീയ ഗെയിംസ് ഒക്ടോബർ 25 മുതൽ നവംബർ 9 വരെയും നടക്കുന്നതിനാലാണ് കായികോത്സവം നേരത്തേ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: