ടെല്‍അവീവ്: ഗാസ മുനമ്പില്‍ പ്രത്യാക്രമണം കടുപ്പിച്ച് ഇസ്രായേല്‍. ബന്ദികളാക്കിയവരെ മോചിപ്പിക്കാതെ ഗാസയ്ക്ക് അടിസ്ഥാന വിഭവങ്ങളോ മാനുഷിക സഹായങ്ങളോ നല്‍കില്ലെന്ന് ഇസ്രായേല്‍ ഊര്‍ജ മന്ത്രി ഇസ്രായേല്‍ കാട്സിന്റെ മുന്നറിയിപ്പ്. ബന്ദികള്‍ മടങ്ങിയെത്തുന്നതു വരെ ഗാസയിലെ ഒരു സ്വിച്ചുപോലും ഓണാകില്ല, ഒരു ടാപ്പുപോലും തുറക്കില്ല, ഒരു ഇന്ധന ട്രക്കുപോലും ഗാസയിലേക്കു പ്രവേശിക്കില്ല, മന്ത്രി പറഞ്ഞു. ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് ഗാസയിലെ ഏക താപനിലയം അടച്ചു.
അതേസമയം, ഇസ്രായേല്‍ ഒരു തുടക്കം മാത്രമാണെന്നും ഇതേ രീതിയില്‍ ലോകം മുഴുവന്‍ കീഴടക്കുമെന്നും ഭീഷണിയുയര്‍ത്തി ഹമാസ് കമാന്‍ഡര്‍ മഹ്മൂദ് അല്‍-സഹര്‍ രംഗത്തെത്തി. ആദ്യ ലക്ഷ്യം മാത്രമാണ് ഇസ്രായേല്‍. ഈ ഭൂമി മുഴുവന്‍ ഞങ്ങളുടെ നിയമത്തിന് കീഴിലാകും. അവിടെ പുതിയ സംവിധാനം വരും. അനീതിയോ അടിച്ചമര്‍ത്തലോ കൊലപാതകങ്ങളോ ഇല്ലാത്ത സംവിധാനമാകുമത്. പാലസ്തീനികള്‍ക്കും അറബ് വംശജര്ക്കുമെതിരേയുള്ള എല്ലാ അക്രമങ്ങളും അവസാനിക്കുമെന്നും മഹ്മൂദ് അല്‍-സഹര്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു.
ഇസ്രായേല്‍-ഹമാസ് പോരാട്ടത്തില്‍ ഇരുഭാഗത്തുമായി മരണം 3800 കടന്നു. ഇസ്രായേലില്‍ മാത്രം 1400ലധികം പേര് മരിച്ചു. അതിനിടെ, സിറിയയില്‍ രïു വിമാനത്താവളങ്ങളിലുïായ മിസൈലാക്രമണങ്ങള്ക്കു പിന്നില്‍ ഇസ്രായേലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഡമാസ്കസ്, അലെപ്പോ വിമാനത്താവളങ്ങളിലാണ് മിസൈലാക്രമണം.
ഏതു നിമിഷവും ഇസ്രായേല്‍ കരയുദ്ധത്തിലേക്കു കടന്നേക്കാം. ഇതിന്റെ ഭാഗമായി ലക്ഷക്കണക്കിന് സൈനികരാണ് ഗാസ മുനമ്പില്‍ തമ്പടിച്ചിരിക്കുന്നത്. ഇടതടവില്ലാതെ ഇസ്രായേല്‍ നടത്തുന്ന ആക്രമണം ഹമാസിന്റെ കഴിവിനെ തളര്‍ത്തിയെന്ന് ഐഡിഎഫ് വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: