തിരുവനന്തപുരം: ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജന്മഭൂമി പ്രചാരണ പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംഘടനാ ചുമതലയുളളവര്‍ എല്ലാവരും നിശ്ചിത ലക്ഷ്യം വെച്ച് വാര്‍ഷികവരിസംഖ്യാ പദ്ധതിയില്‍ ആളുകളെ ചേര്‍ക്കുന്നു.
ഒറ്റക്ക് 100 101 പേരെ ജന്മഭൂമി വരിക്കാരാക്കി ബിജെപി അഴിക്കോട് മണ്ഡലം ജനറല്‍ സെക്രട്ടറി വി കെ ഷൈജു പ്രവര്‍ത്തകര്‍ക്ക്് മാതൃകയായി.
ഷൈജുവിന് നന്ദി പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തുവന്നു
‘ഒരു വ്യക്തി 101 പേരെ ജന്മഭൂമി വരിക്കാരാക്കിയത് അഴീക്കോട് മണ്ഡലത്തിലാണെന്നുള്ളതാണ് പ്രധാനം. അസാധ്യമായതോ കീഴടക്കാന്‍ പറ്റാത്തതോ ആയൊന്നുമില്ലെന്നത് തിരിച്ചറിയാന്‍ കഴിയണം സാധ്യതയുള്ളിടത്തു പ്രവര്‍ത്തിക്കുന്ന ഓരോ പ്രവര്‍ത്തകനും. ഷൈജുവില്‍നിന്ന് പഠിക്കാനുണ്ട് പലതും. നന്ദി ശ്രീ. ഷൈജു. ‘ സുരേന്ദ്രന്‍ ഫേസ് ബുക്കില്‍ കുറിച്ചു.
ഒരു വ്യക്തി 101 പേരെ ജന്മഭൂമി വരിക്കാരാക്കിയത് അഴീക്കോട് മണ്ഡലത്തിലാണെന്നുള്ളതാണ് പ്രധാനം. അസാധ്യമായതോ കീഴടക്കാൻ…
Posted by K Surendran on Thursday, October 12, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: