രാജ്യത്തിന്റെ എക്കാലത്തെയും അഭിമാന ദൗത്യമായ ചന്ദ്രയാന്‍-3 ചന്ദ്രോപരിതലത്തില്‍ സ്പര്‍ശിച്ചതിന് പിന്നാലെ നേട്ടത്തിന്റെ വിജയത്തില്‍ പങ്കുച്ചേര്‍ന്ന് കൊല്‍ക്കത്ത മെട്രോ. സ്മരണാര്‍ത്ഥമായി ടോക്കണ്‍ അവതരിപ്പിച്ചിരിക്കുകയാണ് മെട്രോ. യാത്രക്കാര്‍ക്ക് നല്കുന്ന പാസിലെ ചിത്രത്തിന്റെ മാതൃകയാണ് അധികൃതര്‍ നിര്‍മ്മിച്ചത്.
മെട്രോ റെയില്‍വേയുടെ പ്രിന്‍സിപ്പല്‍ ചീഫ് ഓപ്പറേഷന്‍സ് മാനേജര്‍ സൗമിത്ര ബിശ്വാസ് ആണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. ചന്ദ്രയാന്‍-3 പേടകത്തിന്റെ സോഫ്റ്റ് ലാന്ഡിംഗിനെയാണ് ടോക്കണ്‍ സൂചിപ്പിക്കുന്നത്. കൊല്‍ക്കത്ത മെട്രോയുടെ മൂന്ന് ഇടനാഴികളിലെയും ടിക്കറ്റ് കൗണ്ടറുകളില്‍ നിന്ന് പുതിയ ടാക്കണുകള് ലഭ്യമാകും. പൂജ ഉത്സവം അടുത്തിരിക്കുന്നതിനാല്‍ യാത്രികര്‍ക്ക് ഈ ടോക്കണുകള്‍ കൂടുതല്‍ ഉപകാരപ്രദമാകും.
ഇന്ത്യയുടെ യശസ് അനുദിനം കുതിക്കുകയാണ്. ലോകരാജ്യങ്ങള്‍ക്കിടയിലെ ചര്‍ച്ചാ വിഷയമാണ് ഭാരതവും ഭാരതത്തിന്റെ സാങ്കേതിക മികവുകളും. വരുന്ന സാമ്പത്തിക വര്‍ഷത്തിലും വന്‍ വളര്‍ച്ചയാണ് ഐഎംഎഫ് പ്രവചിച്ചിരിക്കുന്നത്. ലോക സമ്പദ് വ്യവസ്ഥയിലെ തിളക്കമാര്‍ന്ന ഇടമെന്നാണ് റിപ്പോര്‍ട്ടില്‍ ഇന്ത്യയെ പരാമര്‍ശിക്കുന്നത്. ഭാരതത്തെ സമൃദ്ധിയുടെ രാജ്യമാക്കാനുള്ള ശ്രമങ്ങള്‍ ഇനിയും തുടരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: