ന്യൂദല്‍ഹി: ഹമാസ് ആക്രമണത്തില്‍ ഇസ്രയേലിനെ പിന്തുണച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മുതിര്‍ന്ന ജേണലിസ്റ്റും കോളമെഴുത്തുകാരിയും രാഷ്ട്രീയ റിപ്പോര്‍ട്ടറും ആയ തല്‍വീന്‍ സിങ്ങ്.
Indians who believe there are two sides to what is going on in the Middle East must keep in mind that Hamas is a terrorist group. No different to ISIS. India had to stand by Israel. Well done Modi for doing this.
— Tavleen Singh (@tavleen_singh) October 10, 2023
മധ്യേഷ്യന്‍ അറബ് രാഷ്ട്രത്തില്‍ രണ്ട് തരം ശക്തികള്‍ ഉണ്ടെങ്കിലും ഹമാസ് തീവ്രവാദ സംഘടനയാണെന്നതില്‍ സംശയില്ല. ഇവര്‍ ഇസ്ലാമക് സ്റ്റേറ്റ് പോലെത്തന്നെ ഭീകരണസംഘടനയാണ്.
ഇന്ത്യ തീര്‍ച്ചയായും ഇസ്രയേലിനൊപ്പമാണ് നില്‍ക്കേണ്ടത്. അത് ചെയ്ത മോദിയെ അഭിനന്ദിക്കുന്നു. -തല്‍വീന്‍ സിങ്ങ് പറഞ്ഞു.
സിഖുകാരിയായ പത്രപ്രവര്‍ത്തകയാണ്. തല്‍വീന്‍ സിങ്ങ്. ലണ്ടനിലെ സണ്ടേ ടൈംസില്‍ സൗത്ത് ഏഷ്യ റിപ്പോര്‍ട്ടറായിരുന്നു. സ്റ്റേറ്റ്സ്മാന്, ടെലഗ്രാഫ് എന്നീ പത്രങ്ങളില്‍ സ്പെഷ്യല്‍ കറസ്പോണ്ടന്റായിരുന്നു. ഇപ്പോള്‍ ഇന്ത്യാ ടൂഡേ, ഇന്ത്യന്‍ എക്സ് പ്രസ് എന്നിവയില്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകയായി എഴുതുന്നു.
കമ്മ്യൂണിസ്റ്റ്- ജിഹാദി-ലിബറല്‍- വലതുപക്ഷ ജേണലിസ്റ്റുകള്‍ പലസ്തീനെ പിന്തുണയ്ക്കുന്നതിനിടയിലാണ് തല്‍ വീന് സിങ്ങിന്റെ നിലപാട് ശ്രദ്ധേയമായത്. മോദിയെ പിന്തുണച്ചുകൊണ്ടുള്ള തല്‍വീന്‍ സിങ്ങിന്റെ ട്വീറ്റിന് ഏകദേശം രണ്ട് ലക്ഷത്തോളം വ്യൂ ആണ് സമൂഹമാധ്യമത്തില്‍ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: