ജറുസലേം: ഗാസയില്‍ സമ്പൂര്‍ണ ഉപരോധത്തിന് ഉത്തരവിട്ട് ഇസ്രയേല്‍. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലേക്കുള്ള ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും വിതരണം തടയുമെന്ന് പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞു. മൃഗീയരായ മനുഷ്യര്‍ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാണ് ഉപരോധമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഇതിനിടെ ഒഐസി രാജ്യങ്ങളുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് ഇറാന്. പ്രാദേശിക സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗമെന്ന് ഇറാന് വക്താവ് നാസര്‍ കനാനി പറഞ്ഞു. ആക്രമണം ആസൂത്രണം ചെയ്യാന്‍ ഹമാസിന് ഇറാന്റെ സഹായം ലഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെയാണ് നടപടി. ലെബനന് തലസ്ഥാനമായ ബെയ്റൂട്ടില്‍ ഹമാസും ഇറാന് പിന്തുണയുള്ള സായുധസംഘടനയായ ഹിസ്ബുള്ളയും ഉള്‍പ്പെട്ട യോഗത്തിലാണ് ആക്രമണത്തിന് തീരുമാനമായതെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് യോഗം വിളിച്ചത്.
ഹമാസ് ബലാത്സംഗത്തെ യുദ്ധത്തിനുള്ള ആയുധമാക്കുകയാണ്.് ഭീകരര്‍ തട്ടിക്കൊണ്ടുപോയവരില്‍ അധികവും സ്ത്രീകളെന്നാണ് റിപ്പോര്‍ട്ട്. ഗാസ മുനമ്പില്‍ നൂറുക്കണക്കിന് സ്ത്രീകളെയാണ് ഈ കാട്ടാളന്മാര് ബന്ദികളാക്കിയിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് നിന്ന് കാണാതായ സ്ത്രീകളുടെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇസ്രായേല്‍ സൈനികരും സാധാരണക്കാരും ഉള്‍പ്പെടെ നിരവധി പേരെയാണ് ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ചിലര്‍ മരിച്ചതായി കരുതുന്നുവെന്ന് സൈനിക വക്താവ് ലഫ്റ്റനന്റ് കേണല്‍ ജോന്നാഥന്‍ കോണ്‍റിക്കസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: