ഹാങ്ചൊ: 19-ാം ഏഷ്യന്‍ ഗെയിംസ് കൊടിയിറങ്ങി. ഡിജിറ്റല്‍ വെടിക്കെട്ടിന്റെ അകമ്പടിയോടെയാണ് വര്‍ണാഭമായ സമാപന ചടങ്ങുകള്‍ പൂര്‍ത്തിയായത്. ദീപശിഖയും ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യ(ഒസിഎ) പതാകയും ജപ്പാന്റെ പ്രതിനിധിക്ക് കൈമാറിക്കൊണ്ടാണ് ചടങ്ങുകള്‍ ഔദ്യോഗികമായി അവസാനിച്ചത്. മൂന്ന് വര്‍ഷത്തിന് ശേഷം ജപ്പാനിലെ അയ്ചീ ആണ് 20-ാം ഏഷ്യന്‍ ഗെയിംസിന് വേദിയാകുക.
ഗെയിംസ് നടത്തിപ്പ് ഗംഭീരമായി നിര്‍വഹിച്ച അധികൃതര്‍ക്ക് ഒസിഎ ഇടക്കാല അധ്യക്ഷന്‍ രാജാ റണ്‍ധീര്‍ സിങ് നന്ദി അറിയിച്ചു. ശേഷം ഗെയിംസ് അവസാനിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: