ന്യൂദൽഹി: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ഉണ്ണിയപ്പത്തിന്റെ വില വര്‍ധിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍. പത്തെണ്ണത്തിന്റെ പാക്കറ്റിന് 10 രൂപ വര്‍ധിപ്പിച്ച് 40 രൂപയാക്കിയിരുന്നു.. നേരത്തെ 10 എണ്ണത്തിന്റെ പാക്കറ്റിന് 30 രൂപയുണ്ടായിരുന്നു.
ഈ വിലവര്‍ധനവിനെതിരെ ആണ് സുപ്രീം കോടതിയിൽ അപ്പീല്‍ നല്‍കിയിരിക്കുന്നത്. വില വർദ്ധനവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി രാജീവ് ആണ് ഹർജി ഫയൽ ചെയ്തത്.
അസംസ്കൃത സാധനങ്ങളുടെ വില വർദ്ധനവ് കാരണം ഉണ്ണിയപ്പത്തിന്റെ വില കൂട്ടാന്‍ ഓംബുഡ്സ്മാൻ ശുപാർശ ചെയ്തിരുന്നു. നേരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഓംബുഡ്സ്മാൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉണ്ണിയപ്പത്തിന്റെ വില വർദ്ധിപ്പിക്കാൻ ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.
ഈ ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നത്. അഭിഭാഷകൻ സുവിദത്ത് സുന്ദരമാണ് അപ്പീല്‍ ഫയൽ ചെയ്തിരിക്കുന്നത്.
കൊട്ടാരക്കര ഉണ്ണിയപ്പത്തിന്റെ കഥ
കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പം ഏറെ പ്രാധാന്യമുണ്ട്. പടിഞ്ഞാറ്റിന്‍കര ശിവക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് എത്തിയ പെരുന്തച്ചല് വിശ്രമവേളയില്‍ മനസ്സില്‍ ഉണ്ടായ ഗണപതി രൂപം തൊട്ടടുത്ത വരിക്കപ്ലാവിന്റെ വേരില്‍ കൊത്തി. പക്ഷെ ഈ ഗണപതിയെ അവിടെ പ്രതിഷ്ഠിക്കാന്‍ പടിഞ്ഞാറ്റിന്‍കര ക്ഷേത്ര അധികാരം ഗണിപതിയെ അവിടെ പ്രതിഷ്ഠിക്കാന്‍ അനുവദിച്ചില്ല.
പ്രതിഷ്ഠിക്കാന്‍ കഴിയാത്ത ഈ ഗണപതിയെയും കയ്യില്‍വെച്ച് പെരുന്തച്ചന് കിഴക്കേക്കരയിലെ ശിവക്ഷേത്രത്തിന്റെ ആല്‍ത്തറയില്‍ ഇരിയ്ക്കുമ്പോഴാണ് ക്ഷേത്രമേല്‍ശാന്തി അത് വഴി വന്നത്. തന്റെ ആഗ്രഹം പറഞ്ഞ ഉടന്‍ പ്രധാന കോവിലിന് പുറത്ത് തെക്കോട്ട് ദര്‍ശനമായി തച്ചന് ഉണ്ണിഗണപതിയെ പ്രതിഷ്ഠിച്ചു. ക്ഷേത്രത്തില്‍ നിവേദ്യം കഴിഞ്ഞപ്പോള്‍ മേല്‍ശാന്തിയുടെ കയ്യിലുണ്ടായിരുന്ന ഉണ്ണിയപ്പം പെരുന്തച്ചന്റെ ഗണപതിക്ക് നൈവേദ്യമായി നല്കി. അതോടെ പെരന്തുച്ചന്റെ ഗണപതിയും നിവേദ്യമായ കൊട്ടാരക്കര ഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പവും പ്രസിദ്ധമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: