ന്യൂദല്‍ഹി: ഇസ്രയേലിനെതിരെ ഇത്രയും കടുത്ത ആക്രമണം ഇതാദ്യമാണെന്ന് ബങ്കറില്‍ നിന്നും ഒരു മലയാളം ടിവി ചാനലിനോട് പ്രതികരിച്ച മലയാളി നഴ്സ്. ജെറുസലെമിനടുത്ത് ജോലി ചെയ്യുന്ന മലയാളി നഴ്സാണ് ഇത്തരത്തില്‍ പ്രതികരിച്ചത്.
ഹമാസിന്റെ വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രായേലിൽ സ്ഥിതി ഗുരുതരമാണെന്നാണ് ഇസ്രയേലിലെ മലയാളികള്‍ വിശേഷിപ്പിക്കുന്നത് പലരും സ്വരക്ഷയ്ക്കായി ഇസ്രയേല്‍ സൈന്യം ഒരുക്കിയ ബങ്കറുകളില്‍ ഒളിക്കുകയാണ്. മലയാളികള്‍ക്കിടയില്‍ പരക്കെ ആശങ്കയുണ്ട്.
വിദേശകാര്യസഹമന്ത്രി വി. മുരളീധരന് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റ്:
— India in Israel (@indemtel) October 7, 2023
📢*IMPORTANT ADVISORY FOR INDIAN NATIONALS IN ISRAEL*
For details visit-
Israel Home Front Command website: https://t.co/Sk8uu2Mrd4Preparedness brochure: https://t.co/18bDjO9gL5 pic.twitter.com/LtAMGT9CwA
— India in Israel (@indemtel) October 7, 2023
ഏകദേശം 6000 മലയാളികള്‍ ഇസ്രയേലിലുണ്ട്. ഇതില്‍ ഭൂരിഭാഗവും നഴ്സുമാരാണ്. അധികം പേരും വൃദ്ധസദനങ്ങളിലോ, വൃദ്ധന്മാരുള്ള വീടുകളിലോ കെയര്‍ഗിവര്‍മാരായി (അവര്‍ക്ക് വേണ്ട മെഡിക്കല്‍ സേവനങ്ങള്‍ നല്കല്) ജോലി ചെയ്യുന്നവരാണ്. യുദ്ധസാഹചര്യം എപ്പോഴും ഉള്ളതിനാല്‍ പല കെട്ടിടങ്ങളിലും ഇസ്രയേല്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ബങ്കറുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ അഭയം തേടിയിരിക്കുകയാണ് ഭൂരിഭാഗം മലയാളികളും. ഇതാദ്യമായാണ് ഇത്രയും തീവ്രമായ ഒരു ആക്രമണം നടക്കുന്നതെന്ന് ബങ്കറില്‍ നിന്നും ഒരു മലയാളം ടിവി ചാനലിന് നല്കിയ പ്രതികരണത്തില്‍ ഒരു മലയാളി നഴ്സ് പറഞ്ഞു.
ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടലിന്റെ സാഹചര്യത്തിൽ ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കി പൗരന്മാർ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രായേലിലെ ഇന്ത്യൻ എംബസി നിര്‍ദ്ദേശിച്ചു. ഹെല്പ് ലൈന്‍ നമ്പര്‍ +97235226748.
പലസ്തീൻ സായുധ സംഘമായ ഹമാസ് ഇസ്രയേലിനുള്ളിൽ കടന്ന് ആക്രമണം തുടങ്ങിയതോടെയാണ് പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലായത്. ഇസ്രയേൽ നഗരങ്ങളെ ലക്ഷ്യമിട്ട് അയ്യായിരം റോക്കറ്റുകൾ തൊടുത്തതായാണ് ഹമാസ് അവകാശപ്പെടുന്നത്. ഇതിനെതിരെ തിരിച്ചടിക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു യുദ്ധം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: