ഹാംഗ്ഷൗ: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ഇന്ത്യ സ്വര്‍ണം നേടി.സാത്വിക് സായ്രാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയുമാണ് ഫൈനലില്‍ ദക്ഷിണകൊറിയന്‍ ടീമിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21 -18, 21 -16.
ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യ ആദ്യമായാണ് സ്വര്‍ണം നേടുന്നത്. ഈ ഗെയിംസില്‍ ഇത് ഇന്ത്യയുടെ 26ാമത്തെ സ്വര്‍ണമാണ്.നിലവില്‍ 101 മെഡലുകളാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ സ്വന്തമാക്കിയിരിക്കുന്നത്.
വനിതകളുടെ കബഡി ഫൈനലില്‍ ചൈനീസ് തായ്പേയിയെ 26 -24ന് തോല്‍പ്പിച്ച് ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. അമ്പെയ്‌ത്ത് (പുരുഷന്മാര്‍) കോമ്പൗണ്ട് വ്യക്തിഗത ഇനത്തില്‍ ഓജസ് പ്രവീണിന് സ്വര്‍ണവും അഭിഷേകിന് വെള്ളിയും ലഭിച്ചു.വനിതകളുടെ കോമ്പൗണ്ട് ഇനത്തില്‍ ജ്യോതി സുരേഖ വെന്നം സ്വര്‍ണം നേടി. അതിഥി സ്വാമി വെങ്കലവും നേടി. ഏഷ്യന്‍ ഗെയിംസില്‍ ജ്യോതിയുടെ മൂന്നാമത്തെ സ്വര്‍ണമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: