ആരാധകർക്ക് വേണ്ടി വിജയ് ചിത്രം ലിയോയുടെ ട്രെയിലർ പ്രദർശിപ്പിച്ച ചെന്നെെ രോഹിണി സിൽവർ സ്ക്രീൻസ് തിയേറ്ററിന് കനത്ത നാശനഷ്ടമെന്ന് റിപ്പോർട്ടുകൾ.
ആരാധകരുടെ അതിരുവിട്ട ആവേശവും മാന്യതയില്ലാത്ത പെരുമാറ്റവുമാണ് തിയേറ്ററിനെ നശിപ്പിച്ചതെന്നാണ് ആരോപണം. ട്രെയിലർ പ്രദർശിപ്പിച്ചതിന് ശേഷമുള്ള രോഹിണി തിയേറ്ററിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട് .സീറ്റിന് മുകളിലൂടെ ആരാധകർ നടക്കുന്നത് വീഡിയോയിൽ കാണാം. തിയേറ്ററിലെ സീറ്റുകൾ പലതും ഇളകി വീണിട്ടുണ്ട്.
Ridiculous
Feeling sad for the owner
At the same time, he is the sole reason for improperly organizing this
Earned it 👍 pic.twitter.com/GGq5MNIoYK— Chimbu thala (@Harirake) October 5, 2023
വിജയ് ചിത്രങ്ങളുടെ ട്രെയിലർ റിലീസ് ചെയ്യുമ്പോൾ പ്രത്യേക ഫാൻസ് ഷോകൾ സംഘടിപ്പിക്കാറുള്ള തിയേറ്ററുകളിൽ ഒന്നാണ് ചെന്നൈയിലെ രോഹിണി സിൽവർ സ്ക്രീൻസ്. തിയേറ്റർ ഹാളിന് പുറത്താണ് സാധാരണ പ്രദർശനം നടത്തുന്നത്. ഇത്തവണ തിയേറ്ററിന് പുറത്ത് നടത്തുന്ന പരിപാടിക്ക് സംരക്ഷണം നൽകില്ലെന്ന് പൊലീസ് അറിയിച്ചതിനെ തുടർന്നാണ് തീയറ്ററിൽ ട്രൈലെർ പ്രദർശിപ്പിച്ചത് .നിരവധിപേരാണ് ആരാധകരെ വിമർശിച്ചുകൊണ്ട് എത്തുന്നത്.
നേരത്തെ ‘ലിയോ’യുടെ ഓഡിയോ റിലീസ് ഉപേക്ഷിച്ചിരുന്നു. ചെന്നൈ ജവാഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടത്താനിരുന്ന പരിപാടിയാണ് ഒരുക്കങ്ങൾ പാതിപിന്നിട്ടതിനുശേഷം മാറ്റിയത്. പരിപാടിയിൽ തിരക്ക് വർധിക്കുമെന്ന് പ്രതീക്ഷിച്ചായിരുന്നു പൊലീസ് അനുമതി നിഷേധിച്ചത്. രാഷ്ട്രീയപ്രവേശനത്തിനൊരുങ്ങുന്ന വിജയിനെ സമ്മർദത്തിലാക്കാനുള്ള ഡി.എം.കെ. സർക്കാരിന്റെ നടപടിയാണിതെന്നും ആരോപണം ഉയർന്നു. എന്നാൽ, പരിപാടിയുടെ പാസിനുവേണ്ടിയുള്ള തിരക്കും സുരക്ഷാപ്രശ്നങ്ങളും മൂലമാണ് പരിപാടി ഉപേക്ഷിച്ചതെന്ന് നിർമാതാവ് ജഗദീഷ് പളനിസാമി പ്രതികരിച്ചിരുന്നു.
Rohini Cinemas completely thrashed by Joseph Vijay fans after #LeoTrailer screening. pic.twitter.com/vQ9sd6uvJg
— Manobala Vijayabalan (@ManobalaV) October 5, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: