മുംബൈ: ഇന്‍ഡസ് താഴ്വരക്കാലത്തെ സംസ്കാരം മുതല്‍ ഇന്ത്യ ലഹരിപാനീയം ഉണ്ടാക്കിയിരുന്നു. . പണ്ട് ഇന്‍ഡ് താഴ്വര സംസ്കാരത്തിന്റെ കാലത്തെ അവശിഷ്ടങ്ങളില്‍ ലഹരിപാനീയം വാറ്റിയിരുന്ന പടുകൂറ്റന്‍ കളിമണ്‍ പാത്ര അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഹിന്ദു പൗരാണിക ശാസ്ത്രമനുസരിച്ച് ദേവന്‍മാരുടെ രാജാവായ ഇന്ദ്രന്‍ സോമരസം (ചെടികളില്‍ നിന്നും വാറ്റിയെടുത്ത ഒരു തരം മദ്യം) കഴിച്ചിരുന്നു. പക്ഷെ പിന്നീട് സദാചാരവും സംസ്കാരചിട്ടവട്ടങ്ങളും കാരണമാകാം ഇന്ത്യ മദ്യനിര്‍മ്മാണത്തില്‍ പിന്നോട്ട് പോയി. മദ്യമെന്നാല്‍ വിഷം എന്ന ചിന്ത കാലത്തെ കീഴടക്കി. ഇതോടെ സ്കോട്ട്ലാന്‍റും ബ്രിട്ടനും യുഎസും മദ്യനിര്‍മ്മാണത്തില്‍ പുതിയ സൂക്ഷ്മ പരീക്ഷണങ്ങളിലൂടെ ലോകത്തെ കീഴടക്കുന്ന മാള്‍ട്ട് വിസ്കികളുമായി ലോകം കീഴടക്കി.
ഇപ്പോഴിതാ ഇന്ത്യയിലെ ഒരു കുഞ്ഞു മദ്യനിര്‍മ്മാണക്കമ്പനി ബ്രിട്ടനെയും സ്കോട്ട്ലാന്‍റിനെയും യുഎസിനെയും ഞെട്ടിച്ച് ലോകം കീഴടക്കിയ വിസ്കിയുമായി എത്തിയിരിക്കുന്നു. ആഗോള വിസ്കി പ്രേമികളുടെ രസമുകുളങ്ങളെ കീഴടക്കി പികാഡില്ലി ഡിസ്റ്റലറി എന്ന ഇന്ത്യന്‍ കമ്പനി നിര്‍മ്മിച്ച ഇന്ദ്രി എന്ന പേരുള്ള വിസ്കി ആഗോള തലത്തിലെ 100 മികച്ച വിസ്കികളില്‍ ഒന്നായി മാറി.
‘വിസ്കീസ് ഓഫ് ദി വേള്‍ഡി’ല്‍ വിദഗ്ധര്‍ രുചിനോക്കിയാണ് മികച്ച വിസ്കി തെരഞ്ഞെടുക്കുക. വിസ്കി രുചിക്കുന്ന ആഗോള വിദഗ്ധര്‍ ഇക്കുറി ലോകമെമ്പാടുമുള്ള വിസ്കികള്‍ രുചിച്ച് നോക്കിയ ശേഷം മികച്ച വിസ്കി ബെസ്റ്റ് ഇന്‍ഷോ ആയി തെരഞ്ഞെടുത്തത് ‘ഇന്ദ്രി ദീവാലി കളക്ടേഴ്സ് എഡിഷന്‍ 2023’ ആണ്. ഇത് പികാഡിലി ഡിസ്റ്റിലറീസ് ദീപാവലി സ്പെഷ്യലായി നിര്‍മ്മിച്ച വിസ്കിയാണ്. ആഗോള തലത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന നൂറോളം വിസ്കികളില്‍ നിന്നാണ് ഇന്ദ്രിയെ തെരഞ്ഞെടുത്തത്. ഇക്കൂട്ടത്തില്‍ അമേരിക്കന്‍ സിംഗിള്‍ മാള്‍ട്ട്, സ്കോച്ച് വിസ്കി, ബ്രിട്ടീഷ് സിംഗിള്‍ മാള്‍ട്ട്, കനേഡിയന്‍ വിസ്കി, ബര്‍ബണ്‍, ആസ്ത്രേല്യന്‍ സിംഗിള്‍ മാള്‍ട്ട് എന്നിവയുടെ വിവിധ ബ്രാന്‍ററുകള്‍ ഉണ്ടായിരുന്നു. എല്ലാറ്റിനെയും ഇന്ദ്രി തറപറ്റിച്ചു.
ഓഹരി വിപണിയിലെ പുതുതാരം
ഇതോടെ പികാഡിലി ഡിസ്റ്റലറീസ് ഇന്ത്യയുടെ ഓഹരിവിപണിയില്‍ പ്രിയതാരമായി. പികാഡിലി ഡിസ്റ്റിലറീസിന്റെ ഓഹരിവില അഞ്ച് ദിവസത്തില്‍ 116 രൂപയില്‍ നിന്നും 191 രൂപയിലെത്തി. 2023ല്‍ മാത്രം മാതൃകമ്പനിയായ പികാഡിലി അഗ്രോയുടെ ഓഹരി വിലയില്‍ 203 ശതമാനം വളര്‍ച്ചയുണ്ടായി. ഇന്ത്യയില്‍ ഇന്ന് മാള്‍ട്ട് വിസ്കി നിര്‍മ്മിക്കുന്ന ഏറ്റവും വലിയ നിര്‍മ്മാണ യൂണിറ്റുകളില്‍ ഒന്നാണ് പികാഡിലി അഗ്രോയുടേത്. ആഗോള വിസ്കി ബ്രാന്‍റുകളെ ഞെട്ടിച്ച് ഇന്ത്യയിലെ കുഞ്ഞന്‍ കമ്പനി പിക്കാഡില്ലി ഡിസ്റ്റിലറി; മികച്ച വിസ്കിയായി പികാഡില്ലിയുടെ ‘ഇന്ദ്രി’ ആദ്യം വെറും കരിമ്പ് ചതച്ച് പഞ്ചസാര ഉണ്ടാക്കുന്ന കമ്പനിയായിരുന്നു ഇത്. 2007ല്‍ എല്ലാം അഞ്ച് കോടി നഷ്ടത്തിലായിരുന്നു. എന്നാല്‍ 2008ല്‍ മദ്യനിര്‍മ്മാണം തുടങ്ങി. ആദ്യ വര്‍ഷം 1.2 കോടി ലാഭം.
നിര്‍മ്മാണത്തിന് സ്കോട്ട് ലാന്‍റ് മാതൃകയിലുള്ള മദ്യനിര്‍മ്മാണ സംവിധാനങ്ങളും പാത്രങ്ങളുമാണ് ഉപയോഗിക്കുന്നത്.
കാറില്ലാത്ത എംഎല്‍എ
വിനോദ് ശര്‍മ്മ എന്ന ബിസിനസുകാരനാണ് പികാഡിലി അഗ്രോയുടെ ഉടമ. 140 കോടിയുടെ ആസ്തിയുണ്ടെങ്കിലും സ്വന്തമായി കാറില്ല. നേരത്തെ ഹരിയാനയില്‍ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്നെങ്കിലും ഇപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് സ്വന്തം പാര്‍ട്ടിയുണ്ടാക്കി. പണ്ട് മോഡല്‍ ജെസീകാ ലാലിനെ വധിച്ച കേസിലെ പ്രതിയായ മനു ഇദ്ദേഹത്തിന്റെ മകനാണ്. 2005ല്‍ വെറും ഒമ്പത് കോടി മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ ആസ്തി 2023ല്‍ എത്തിയപ്പോഴേക്ക് 140 കോടിയായി. ബിസിനസില്‍ ഏറ്റവും പുതിയതും മെച്ചപ്പെട്ടതുമായ ഉല്‍പന്നങ്ങളും സേവനങ്ങളും നല്‍കുകയാണ് ഇദ്ദേഹത്തിന്റെ വിജയം. ദല്‍ഹി, ഹിമാചല്‍ പ്രദേശ് , ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ പഞ്ചസാരമില്ലുകള്‍, അഗ്രോ വ്യവസായം, ഹോട്ടലുകള്‍ എന്നിവ ഉണ്ട്. ധാരാളം കൃഷി സ്ഥലങ്ങളും സ്വന്തമായുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: