ഹാങ്ഷൗ: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച് എസ് പ്രണോയി വെങ്കലം നേടി. സെമിയില്‍ ചൈനയുടെ ലി ഷിഫെങ്ങിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് പരാജയപ്പെട്ടത് സ്കോര്‍(16-21, 9-21) .
41 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് പുരുഷ സിംഗിള്‍സില്‍ മെഡല്‍ നേടുന്നത്. നേരത്തേ 1982 ഏഷ്യന്‍ ഗെയിംസില്‍ സെയ്ദ് മോദിയാണ് ബാഡ്മിന്റണില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ താരം.
ഏഷ്യന്‍ ഗെയിംസിന്റെ 13-ാം ദിനത്തില്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡല്‍ നേട്ടമാണിത്.നേരത്തെ അമ്പെയ്ത്തില്‍ വനിതകളുടെ റിക്കര്‍വ് ഇനത്തില്‍ ഇന്ത്യ വെങ്കലം നേടിയിരുന്നു.വിയറ്റ്നാമിനെ 6-2 നാണ് തകര്‍ത്തത്. അങ്കിത ഭഗത്, സിമ്രന്‍ജീത് കൗര്‍, ഭജന്‍ കൗര്‍ എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയത്.
21 സ്വര്‍ണവും 32 വെള്ളിയും 35 വെങ്കലവുമായി മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 88 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: