ചോക്ലേറ്റ് ഇഷ്ടമില്ലാത്തവര്‍ ആരുമുണ്ടാകില്ല. വെറുതെ ഇരുന്ന ചോക്ലേറ്റ് കഴിക്കുന്നവരില്‍ നമ്മുടെ ഇടയില്‍ ധാരാളമുണ്ട്. ഇങ്ങനെ ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
നല്ല ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ ഗര്‍ഭധാരണ സമയത്ത് ഗര്‍ഭസ്ഥശിശുവിന്റെ സംരക്ഷണത്തിനും വളര്‍ച്ചയ്ക്കും പ്രയോജനം ചെയ്യും എന്നാണ് അറ്റ്ലാന്റയിലെ മാട്രിണ്ഫെറ്റല് മെഡിസിന് സൊസൈറ്റി ഓഫ് 2016 പ്രീണഗണ്‍ മീറ്റിംഗില്‍ ഒരു പഠന റിപ്പോര്‍ട്ട് വ്യക്തമാക്കിയത്. ഗര്‍ഭധാരണ സാധ്യത കൂട്ടാന്‍ ഏറ്റവും നല്ലതാണ് ഡാര്‍ക്ക് ചോക്ലേറ്റ്. ഇരുമ്പ്, കാത്സ്യം, സിങ്ക്, മാംഗനീസ്, പൊട്ടാസ്യം എന്നിവ ഡാര്‍ക്ക് ചോക്ലേറ്റില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്താനും ബീജത്തിന്റെ എണ്ണം വര്‍ദ്ധിപ്പിക്കാനും ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് വളരെ നല്ലതാണ്.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വ്യായമയത്തിനൊപ്പം ഡാര്‍ക്ക് ചോക്ലേറ്റും ശീലമാക്കാം. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് കോര്‍ട്ടിസോളിന്റെ അളവ് മെച്ചപ്പെടുത്താനും ഇന്‍സുലിന്‍ സംവേദനക്ഷമത കുറയ്ക്കാനും വയര്‍ നിറഞ്ഞു എന്ന അനുഭവം നല്‍കാനും കഴിയും. അതിലൂടെ ശരീരഭാരം കുറയ്ക്കുവാനും നിങ്ങളെ സഹായിക്കുന്നു. ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകളാണ് വയര്‍ നിറഞ്ഞതായി തോന്നിക്കുന്നത്. ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാനും ഇത് സഹായിക്കും.
ഡാര്‍ക്ക് ചോക്ലേറ്റില്‍ ആന്റിഇന്‍ഫ്ലമേറ്ററി പ്രോപ്പര്‍ട്ടികള്‍ അടങ്ങിയിട്ടുണ്ട്, കൂടാതെ ഗണ്യമായ അളവില്‍ മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ശരീരത്തിന് വേദന കുറയ്ക്കാന്‍ സഹായിക്കുന്നു. വേദനയോ അസ്വസ്ഥതയോ ഉണ്ടെങ്കില്‍ ഇത് കഴിക്കാവുന്നതാണ്. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് സന്തോഷത്തിന്റെ തോത് മെച്ചപ്പെടുത്തുന്നതാണ്. സന്തോഷകരമായ അവസ്ഥയിലായിരിക്കുമ്പോള്‍, രക്തസമ്മര്‍ദ്ദത്തിന്റെ അളവും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രണത്തിലാകും, ഇത് സമ്മര്‍ദ്ദം കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും പ്രയോജനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: