കൊച്ചി: ശബരിമലയില്‍ പോലീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന പുണ്യം പൂങ്കാവനം പദ്ധതിയുടെ പ്രവര്‍ത്തനം അന്വേഷിച്ചു പ്രാഥമിക റിപ്പോര്‍ട്ടു നല്കാന് എഡിജിപി
ക്കു ഹൈക്കോടതി നിര്‍ദ്ദേശം നല്കി. പുണ്യം പൂങ്കാവനം, ദേവസ്വം ബോര്‍ഡ് നടപ്പാക്കുന്ന പവിത്രം ശബരിമല എന്നീ പദ്ധതികളുടെ പേരില്‍ ഫണ്ടു ശേഖരിക്കരുതെന്നും ഇക്കാര്യം പോലീസും ദേവസ്വം ബോര്‍ഡും ഉറപ്പാക്കണമെന്നും ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശിച്ചു.
പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി കോ ഓര്‍ഡിനേറ്റര്‍ എരുമേലിയില്‍ ഫണ്ടു ശേഖരിച്ചതുമായി ബന്ധപ്പെട്ട് ശബരിമല സ്പെഷല്‍ കമ്മിഷണര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് അനില്‍. കെ. നരേന്ദ്രന്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
2011 ലാണ് പോലീസിന്റെ നേതൃത്വത്തില്‍ പുണ്യം പൂങ്കാവനം പദ്ധതി തുടങ്ങിയത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ തുടങ്ങിയ മേഖലകള്‍ വൃത്തിയായി സൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. കഴിഞ്ഞ സീസണിലാണ് ദേവസ്വം ബോര്‍ഡ് പവിത്രം ശബരിമല പദ്ധതിയ്ക്ക് രൂപം നല്‍കിയത്. ശബരിമലയും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇതും നടപ്പാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: