ആപ്പിള്‍ ഐഫോണ്‍ 15 സീരിസിന് വെല്ലുവിളി സൃഷ്ടിച്ച് ടെക് ഭീമന് ഗൂഗിള്‍ പിക്സല്‍ 8 സീരിസ് പുറത്തിറക്കി. ആന്‍ഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ സ്മാര്‍ട്ട് ഫോണാകും പിക്സല്‍ 8 സീരിസ്. നിരവധി ഫീച്ചറുകശളും പ്രത്യേതകളുമായാണ് ഗൂഗിള്‍ പിക്സല്‍ 8 സീരിസ് പുറത്തിറക്കിയിരിക്കുന്നത്.
രണ്ട് കളര്‍ ഓപ്ഷനിലാണ് പിക്സല്‍ 8 പ്രോ അവതരിപ്പിച്ചത്. ബേ, ഒബ്സിഡിയന്‍ എന്നി ഓപ്ഷനുകളിലാണ് ഫോണ്‍ ലഭ്യമാവുക. ഹേസല്‍, റോസ്, ഒബ്സിഡിയന്‍ എന്നി മൂന്ന് നിറങ്ങളിലാണ് പിക്സല്‍ 8 ലഭിക്കുക. തെളിച്ചം കൂട്ടുന്ന ആക്ചുവ ഡിസ്പ്ലേയാണ് പിക്സല്‍ 8-ന്റെ വലിയ പ്രത്യേകത. പ്രോയില്‍ തെളിച്ചം കുറച്ചും കൂടി വര്‍ധിക്കും. സൂപ്പര്‍ ആക്ചുവ ഡിസ്പ്ലേയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. പിക്സല്‍ 7 സീരിസിന് സമാനമാണ് ഡിസ്പ്ലേ വലിപ്പം.
കോണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് 2 ആണ് പിക്സല്‍ 8 പ്രോയില്‍. കോണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് ആണ് പിക്സല്‍ 8ല്‍ സജ്ജീകരിച്ചിരിക്കുന്നത്. അന്തരീക്ഷ ഊഷ്മാവ് തിരിച്ചറിയുന്ന സെന്‍സറാണ് മറ്റൊരു പ്രത്യേകത. ഭക്ഷണത്തിന്റെയും പാനീയങ്ങളുടെയും ചൂട് അറിയാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍. പിക്സല്‍ 8 പ്രോയിലെ തെര്‍മോമീറ്റര്‍ ആപ്പിലൂടെയാണ് ഊഷ്മാവ് തിരിച്ചറിയാന്‍ സഹായിക്കുന്ന സെന്‍സറിന്റെ സഹായം ലഭിക്കുക.
ഗൂഗിള്‍ പിക്സല്‍ 8 പ്രോ യുടെ പിന്‍ഭാഗത്ത് മൂന്ന് ക്യാമറകളാണ് ഉള്ളത്. ഒ ഐ എസ് ഉള്ള 50 ങജ ഒക്ടാ പി ഡി (ഫേസ്ഡിറ്റക്റ്റ് ഓട്ടോഫോക്കസ്) വൈഡ് ഷൂട്ടറാണ് ഒന്ന്, 48ങജ ക്വിഡ് പി ഡി അള്‍ട്രാവൈഡാണ് രണ്ടാമത്തേത്. കൂടാതെ മറ്റൊന്ന് കൂടിയുണ്ടാകും. സൂം ചെയ്യുന്ന കാര്യത്തില്‍ മറ്റ് ഫോണുകളെ അമ്പരിപ്പിക്കുന്ന സവിശേഷതകളായിരിക്കുമെന്നാണ് അധികൃതര്‍ നല്കുന്ന ഉറപ്പ്. ഫ്രണ്ട് ക്യാമറയും മികച്ചതാണെന്നാണ് വിവരം.10.5 എം പി സെല്‍ഫി ക്യാമറയാണ് ഉള്ളത്. ഗൂഗിള്‍ പിക്സല്‍ 8 നാകട്ടെ ഡിജിറ്റല്‍ സൂമോടുകൂടിയ 50 എംപി ഒക്ടപിഡി പ്രധാന ക്യാമറയാണ് വലിയ സവിശേഷത. പിക്സല്‍ 8 ന് പ്രോയുടെ സമാനമായ 10.5 എംപി സെല്‍ഫി ക്യാമറയാണ് ഉള്ളത്. 4575 എംഎച്ച് ബാറ്ററിയാണ് പിക്സല്‍ 8 ന് ഉള്ളത്
Tensor G3 ചിപ്സെറ്റാണ് ഗൂഗിള്‍ പിക്സല്‍ 8 സീരിസിന്റെ പ്രധാന ആകര്‍ഷണീയത. പിക്സല്‍ 8 എട്ട് ജി ബി റാമിലാണ് എത്തിയതെങ്കില്‍ പ്രോയില്‍ 12 ജി ബി റാമാണ് ഉള്ളത്. ഗൂഗിള്‍ പിക്സല്‍ 8ൃന് 75,999 രൂപയാണ് വില. പിക്സല്‍ 8പ്രോയ്ക്ക് 1,06,999 രൂപയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: