തിരുവനന്തപുരം: താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് വെളളിയാഴ്ച അവധി. കൊഞ്ചിറവിള യുപിഎസ്, വെട്ടുകാട് എല്‍പിഎസ്, ഗവണ്മെന്റ് എംഎന്‍എല്‍പിഎസ് വെള്ളായണി എന്നീ സ്കൂളുകള്‍ക്കാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം ജില്ലയിലെ ക്വാറീയിംഗ്,മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചിട്ടുണ്ട്. വിനോദസഞ്ചാരം,കടലോര – കായലോര – മലയോര മേഖലയിലേക്കുള്ള ഗതാഗത നിരോധനം,ബീച്ചുകളിലേക്കുള്ള പ്രവേശനം എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനവും പിന്‍വലിച്ചു.
അടുത്ത ദിവസങ്ങളില്‍ ജില്ലയില്‍ കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഗ്രീന്‍ അലര്‍ട്ട് പ്രഖ്യാപിച്ചത് കണക്കിലെടുത്താണിത്. മഴയുടെ തോത് കുറഞ്ഞതും പരിഗണിച്ചെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: