ലണ്ടന്‍: ഇംഗ്ലണ്ടിന്റെ നീതിന്യായ വ്യവസ്ഥയെ നയിക്കാന്‍ ചരിത്രത്തില്‍ ആദ്യമായി ചീഫ് ജസ്റ്റിസ് ആയി വനിതയെ നിയമിച്ചു.. 58 കാരിയായ സ്യു കാറിനെയാണ് അടുത്ത ചീഫ് ജസ്റ്റിസായി പ്രഖ്യാപിച്ചത്. 755 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു വനിത ബ്രിട്ടന്റെ നിയമതലപ്പത്തെത്തുന്നത്. നിയമ മേഖലകളില്‍ പുരുഷ സ്ത്രീ സമത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കൂടിയാണ് യുകെയുടെ നീക്കം.
രാജാവിനോടും, രാജ്യത്തോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട്, മുതിര്‍ന്ന ജഡ്ജിമാരുടെയും, അഭിഭാഷകരുടെയും സാന്നിധ്യത്തില്‍ വര്‍ണാഭമായ ചടങ്ങിലായിരുന്നു സ്ഥാനാരോഹണം.
ലോര്‍ഡ് ചാന്‍സിലര്‍, അലക്സ് ചാക് , ആറ്റോര്‍ണി ജനറല്‍ വിക്ടര്‍ പ്രിന്റ്സി തുടങ്ങിയ രാജ്യത്തെ നിയമ മേഖലയിലെ പ്രമുKരും സാക്ഷ്യം വഹിച്ചു.
1987 ല്‍ അഭിഭാഷകയായി ആയി പ്രവര്‍ത്തനം തുടങ്ങിയ ഖാര്, ഇംഗ്ലണ്ടിലെ അഭിഭാഷകരുടെ റെഗുലേറ്ററി സ്ഥാപനത്തിന്റെ ബാര്‍ സ്റ്റാന്‍ഡേര്‍ഡ് ബോര്‍ഡ് കോണ്‍ഡക്റ്റ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ആയും പ്രവര്‍ത്തിച്ചിട്ടുമുണ്ട്.കേമ്ബ്രിഡ്ജ് യൂണിവേഴ്സിറ്റി പഠിച്ച ഖാര് അറിയപ്പെടുന്ന പാട്ടുകാരിയും പിയാനോ പ്ലയെറും ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: