ബെംഗളൂരു: യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വെട്ടിക്കൊന്ന കേസിലെ പ്രതികളും പോപ്പുലര്‍ ഫ്രണ്ട് ഭീകരരുമായ ഇസ്മായേല്‍ ഷാഫി, കെ, മുഹമ്മദ് ഇഖ്ബാല്‍, ഷഹീദ് എം. എന്നിവര്‍ക്ക് കര്‍ണ്ണാടക ഹൈക്കോടതി ജാമ്യം നിഷേധിച്ചു. കേസില്‍ യുഎപിഎ നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് എച്ച്. ബി. പ്രഭാകര ശാസ്ത്രി, അനില്‍ ബി. എന്നിവര്‍, പ്രതികള്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നും വ്യക്തമാക്കി. നേരത്തെ ഇവരുടെ ജാമ്യാപേക്ഷ പ്രത്യേക എന്‍ഐഎ കോടതി തള്ളിയിരുന്നു. പ്രതികള്‍ ഒരു ശവസംസ്കാര ചടങ്ങില്‍ വച്ച് ഹിന്ദു നേതാക്കളെ കൊന്നൊടുക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നതായി എന്‍ഐഎ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2022 ജൂലൈ 26നാണ്, ദക്ഷിണ കന്നഡയിലെ ബെല്ലാരിയില്‍ നെട്ടാരുവിനെ ഭീകരര്‍ വധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: