സ്കൈഡൈവ് ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ വനിത എന്ന റെക്കോര്‍ഡ് സ്വന്തമാക്കാനൊരുങ്ങി 104-കാരി ഡൊറോത്തി ഹോഫ്നര്‍. ചിക്കാഗോയിലെ വടക്കന്‍ ഇല്ലിനോയിസിലാണ് 104കാരി 13,500 അടിയില്‍ സ്കൈ ഡൈവിംഗ് നടത്തിയത്.
ചിക്കാഗോയില്‍ നിന്ന് 85 മൈല്‍ തെക്കുപടിഞ്ഞാറായി ഒട്ടാവയിലാണ് സ്കൈഡൈവ് ചെയ്തത്. ‘പ്രായം ഒരു സംഖ്യ മാത്രമാണ്’ എന്നാണ് പറക്കലിവന് ശേഷം അവര്‍ പറഞ്ഞത്. നൂറാം വയസ് മുതലുള്ള ആഗ്രഹമാണ് കഴിഞ്ഞ ദിവസം യാഥാര്‍ത്ഥ്യമായത്. വാക്കറിന്റെ സഹായത്തോടെയാണ് ഡൊറോത്തി ഹോഫ്നര്‍ കഴിയുന്നത്. ഏഴ് മിനിറ്റാണ് ഇവര്‍ അന്തരീക്ഷത്തില്‍ പറന്നത്. സ്കൈഡൈവിംഗിന് ശേഷം ഏറെ സന്തോഷം തോന്നുന്നതായും ഡൈവ് ചെയ്ത നിമിഷമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമെന്നും അവര്‍ പറഞ്ഞു. ഹോട്ട് എയര്‍ ബലൂണില്‍ സവാരി നടത്തുകയാണ് അടുത്ത ലക്ഷ്യമെന്നും 104കാരി പറഞ്ഞു.
2022 മെയ് മാസത്തില്‍ സ്വീഡന് സ്വദേശിയായ 103കാരി ലിനിയ ഇംഗഗാര്ഡ് ലാര്സണ് ആണ് ഏറ്റവും പ്രായം കൂടിയ സ്കൈ ഡൈവര്‍ എന്ന ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിച്ചത്. ഹോഫ്നറുടെ കുതിപ്പ് ഒരു റെക്കോര്‍ഡായി സാക്ഷ്യപ്പെടുത്താന്‍ സ്കൈഡൈവ് ചിക്കാഗോ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിനെ സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: