ന്യൂഡല്‍ഹി: ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ക്രോംബുക്ക് ലാപ്ടോപ്പ് നിര്‍മ്മാണം ആംരഭിച്ച് ടെക് ഭീമനായ ഗൂഗിള്‍.എച്ച്പിയുടെ സഹകരണത്തോടെയാണ് നിര്‍മ്മാണം. ഇലക്ട്രോണിക്സ് ഉത്പാദന കമ്പനിയായ ഫ്ളെക്സിന്റെ ചെന്നൈയിലെ കേന്ദ്രത്തിലാണ് ലാപ്ടോപ്പുകള് നിര്‍മ്മിക്കുന്നത്. ലാപ്ടോപ്പ് ഇറക്കുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണം പ്രാബല്യത്തില്‍ വരാനിരിക്കെയാണ് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചെ ഇന്ത്യയിലെ ഉത്പാദന പദ്ധതി പ്രഖ്യാപിച്ചത്.
ടെക് ഭീമന്മാര് ഇന്ത്യയെ ഉത്പാദന അടിത്തറയാക്കാനുള്ള പ്രധാനമന്ത്രിയുടെ രണ്ട് ലക്ഷം കോടി രൂപയുടെ പ്രോത്സാഹന പദ്ധതിയുടെ മറ്റൊരു വിജയം കൂടിയാണ് ഇതെന്നാണ് സുന്ദര്‍ പിച്ചെയുടെ പോസ്റ്റ് പങ്കുവെച്ച് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എക്സില്‍ കുറിച്ചു. ഐടി ഹാര്‍ഡ് വെയര്‍ നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനുമായി ഐടി ഹാര്‍ഡ് വെയറിനായി പ്രൊഡക്ഷന്‍ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്കീം 2.0 പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ചത്.
ഇന്ത്യയിലെ ലാപ്ടോപ്, പേഴ്സണല്‍ കംപ്യൂട്ടര്‍ എന്നിവയുടെ വിപണി മൂല്യം പ്രതിവര്‍ഷം ഏകദേശം 8 ബില്യണ്‍ ഡോളറാണ്. ഇതില്‍ 65 ശതമാനം യൂണിറ്റുകളും ഇറക്കുമതി ചെയ്യുന്നതാണ്, ഇറക്കുമതിയില്‍ കുറവു വരുത്തി ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രൊഡക്ഷന്‍ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്കീം 2.0 അവതരിപ്പിച്ചത്. 2026-ഓടെ 300 ബില്യന്‍ ഡോളര്‍ മൂല്യമുള്ള വാര്‍ഷിക ഉല്‍പ്പാദനമാണ് ലക്ഷ്യം.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമേകാന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ക്രോംബുക്കുകള്‍ക്ക് കഴിയും. രാജ്യത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനാണ് തങ്ങളുടെ പദ്ധതിയെന്ന് എച്ച്പി ഇന്ത്യ സിനീയര്‍ ഡയറക്ടര്‍ വിക്രം ബേദി പറഞ്ഞിരുന്നു. ആത്മനിര്‍ഭര്‍ ഭാരതിനെ പിന്തുണയ്ക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: