കെ സുരേന്ദ്രന്
ബിജെപി സംസ്ഥാന അധ്യക്ഷന്
ജന്മഭൂമി ഏറ്റവും കൂടുതൽ വായനക്കാരുള്ള പത്രമാവേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. മലയാള പത്രങ്ങളും ചാനലുകളും ഓൺലൈൻ ചാനലുകളും നടത്തുന്ന മാധ്യമപ്രവർത്തനം നിഷ്പക്ഷമായി നിരീക്ഷിക്കുന്ന ഏതൊരാൾക്കും ഇത് ബോധ്യമാവും.
കേരളം ഭാരതത്തിന്റെ ഭാഗമല്ല എന്ന് സ്ഥാപിക്കാനുള്ള ലെഫ്റ്റ് ജിഹാദി അജണ്ട അറിഞ്ഞോ അറിയാതെയോ ഇവിടെ പ്രാവർത്തികമാക്കുകയാണ് നമ്മുടെ മാധ്യമലോകം. ചൈനീസ് ഫണ്ടിംഗോടെ പ്രവർത്തിക്കുന്ന ന്യൂസ് ക്ളിക്കിൽ എൻ. ഐ. ഐ. നടത്തിയ പരിശോധനയിൽ തെളിഞ്ഞ വസ്തുതകൾ അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. അഴിമതിയും കള്ളപ്പണ ഇടപാടും മാസപ്പടിയും സഹകരണക്കൊള്ളയും അരങ്ങുതകർക്കുമ്പോഴും ഇത് ‘ഖേരളമാണ്’ എന്ന മറുവാദം ഉയർത്തുന്നവരുടെ ഉള്ളിലിരിപ്പ് എന്തെന്നത് സുവ്യക്തം.
ഇടതു-വലതു മാഫിയകളെ എതിർക്കുന്നു എന്നു പറയുന്ന മുഖ്യധാരാ മാധ്യമങ്ങൾ കഴിഞ്ഞ ഒമ്പതുവർഷം രാജ്യത്ത് നരേന്ദ്രമോദിജിയുടെ നേതൃത്വത്തിൽ നടക്കുന്ന അഴിമതിരഹിതവും സുതാര്യവും വികസനോന്മുഖവുമായ ഭരണനേട്ടങ്ങളെ തമസ്കരിക്കുന്നതിന്റെ യുക്തി മനസ്സിലാക്കാൻ ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തമുണ്ടാവും. മോദി നല്ലത് പക്ഷെ കേരളത്തിൽ കോൺഗ്രസ്സ് മതി എന്ന് സ്ഥാപിക്കാൻ അദ്ധ്വാനിക്കുന്ന വ്യാജൻ കറിയമാരുള്ള നാടാണിത്.–
ബി. ജെ. പി വിരുദ്ധ മാധ്യമങ്ങൾപോലും സുരേഷ് ഗോപി തൃശ്ശൂരിൽ നടത്തിയ കരുവന്നുർ പദയാത്രയിൽ സത്യം പരഞ്ഞപ്പോൾ വ്യാജൻ ഒരു നല്ല വാക്കുപോലും മൊഴിഞ്ഞില്ലെന്നത് അടിക്കുറിപ്പ്. നെല്ലും പതിരും തിരിച്ചറിയാൻ ജന്മഭൂമിയും ജനവും വേണം. തനതു കേരളം വീണ്ടെടുക്കാൻ. ഭാരതത്തോടൊപ്പം നിൽക്കണം കേരളം. അതിനാണ് ഈ പരിശ്രമം. ആദ്യം ജന്മഭൂമി അതു കഴിഞ്ഞ് ജനം. വായിക്കുക വരിക്കാരാവുക. ജന്മഭൂമി പ്രചാരപാക്ഷികം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: