കൊല്ലം: തെന്മല അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തുറക്കും. 30 സെന്റീമീറ്റർ വരെയാകും ഷട്ടറുകൾ ഉയർത്തുന്നത്. അണക്കെട്ടിലെ വെള്ളം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഷട്ടറുകൾ ഉയർത്തുന്നത്.
കല്ലട ആറ്റിലെ ജലനിരപ്പ് 40 സെന്റീമീറ്റർ വരെ ഉയരാൻ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. വെള്ളം കല്ലടയാറ്റിലേക്ക് ഒഴുകുന്നതിനാൽ തീരദേശ നിവാസികൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. മലയോര മേഖലകളിലും ജാഗ്രതാ നിർദ്ദേശമുണ്ട്. എന്നാൽ ഒരു ജില്ലയിലും ഇന്ന് പ്രത്യേക അലർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: