വിൻഡോസ് 7, വിൻഡോസ് 8 ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ നിലവിൽ ഉപയോഗിക്കുന്നവർക്ക് വിൻഡോസ് 11-ലേക്ക് സൗജന്യ അപ്ഗ്രേഡ് നേടുന്നതിനുള്ള അവസരം മൈക്രോസോഫ്റ്റ് പിൻവലിച്ചു. വിൻഡോസ് 10 ഉപയോഗിക്കുന്നവർക്ക് മാത്രമാകും ഇനി അപ്ഗ്രേഡിന് സാദ്ധ്യമാകൂ. വിൻഡോസ് 10 പുറത്തിറക്കിയപ്പോൾ വിൻഡോസ് 7, വിൻഡോസ് 8 കീ ഉപയോഗിച്ച് സൗജന്യ അപ്ഗ്രേഡിന് കമ്പനി അനുവദിച്ചിരുന്നു.
പഴയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെ പിന്തുണയ്ക്കുന്നത് കമ്പനി നിർത്തലാക്കിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇനി മുതൽ ഈ സിസ്റ്റങ്ങൾക്ക് സുരക്ഷാ അപ്ഡേറ്റുകളോ സാങ്കേതിക പിന്തുണയോ ഒന്നും തന്നെ കമ്പനി നൽകുന്നതായിരിക്കില്ല. വിൻഡോസ് 11 അല്ലെങ്കിൽ 10 ലഭിക്കുന്നതിനായി പുതിയ ഉൽപ്പന്ന കീ വാങ്ങുകയോ പണം മുടക്കി അപ്ഗ്രേഡ് ചെയ്യുകയോ ചെയ്യാൻ സാധിക്കും.
ഇവ രണ്ടും സാദ്ധ്യമാകുന്നില്ല എങ്കിൽ നിലവിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നത് തുടരാം. എന്നാൽ സുരക്ഷാ അപ്ഡേറ്റുകളൊന്നും തന്നെ ലഭ്യമാകില്ല. ഇത് സുരക്ഷാ ഭീഷണികൾക്ക് കാരണമായേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: