ഏഷ്യൻ ഗെയിംസിൽ 10-ാം ദിനം കൂടുതൽ പ്രതീക്ഷയിൽ രാജ്യം. കനോയിങ് 1,000 മീറ്ററിൽ ഇന്ത്യക്ക് വെങ്കലം സ്വന്ം. അർജുൻ സിങ്, സുനിൽ സിങ് എന്നിവർക്കാണ് കനോയിങ് 1000 മീറ്ററിൽ വെങ്കലം സ്വന്തമാകുന്നത്.
4 X 400 മീറ്റർ റിലേയിൽ ഇന്ത്യൻ ടീം ഫൈനലിൽ കടന്നു. പുരുഷൻമാരുടെ ഡെക്കാലണിൽ തേജസ്വിൻ ശങ്കർ മുന്നേറുകയാണ്. ക്രിക്കറ്റിൽ ഇന്ത്യൻ ടീം നേപ്പാളിനെതിരെയാണ് മത്സരിക്കുന്നത്. നിലവിൽ ഇന്ത്യ 61 മെഡലുകളോടെ നാലാം സ്ഥാനത്താണ്. 13 സ്വർണം, 24 വെള്ളി, 24 വെങ്കലം എന്നിങ്ങനെയാണ് നിലവിലെ മെഡൽ നില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: