ഭോപ്പാല്‍ : പ്രതിപക്ഷം ജാതിരാഷ്ട്രീയം കളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറില്‍ ജാതി സെന്‍സസ് വിവരങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി രംഗത്ത് വന്നത്.
ഇവര്‍ ഭരണത്തിലിരുന്നപ്പോഴും ജാതിയുടെ പേരില്‍ സമൂഹത്തെ വിഭജിച്ചെന്നും മോദി പറഞ്ഞു. മദ്ധ്യപ്രദേശിലെ ഗ്വാളിയോറില്‍ 19260 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ജാതി സെന്‍സസിന്റെ കണക്കുകള്‍ ഇന്ന് ബിഹാര്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു. പുതിയ സെന്‍സസ് പ്രകാരം സംസ്ഥാനത്ത് ജനസംഖ്യയില്‍
27.13 ശതമാനം പിന്നാക്ക വിഭാഗവും 36.01 ശതമാനം അതി പിന്നാക്ക വിഭാഗവുമാണ്.
മുന്നാക്ക വിഭാഗം15.52 ശതമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: