ഹാങ്ഷൗ: ഏഷ്യന്‍ ഗെയിംസ് വനിതകളുടെ ലോംഗ് ജമ്പില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി.ആന്‍സി 6.63 മീറ്റര്‍ ദൂരം ചാടിയാണ് വെള്ളി മെഡല്‍ നേടിയത്.
തൃശൂര്‍ സ്വദേശിനി ആന്‍സി സോജന് ആദ്യശ്രമത്തില്‍ തന്നെ ആറ് മീറ്റര്‍ ദൂരം താണ്ടി. ആദ്യം 6.13 മീറ്ററും പിന്നീട് 6.49, 6.56 എന്നിങ്ങനെയായിരുന്നു ദൂരം താണ്ടിയത്. നാലം ശ്രമത്തില്‍ 6.30 മീറ്റര്‍ ദൂരം ചാടി. അവസാന ശ്രമത്തില്‍ 6.63 മീറ്റര്‍ ചാടിയാണ് വെളളി നേടിയത്.
ഞായറാഴ്ച നടന്ന പുരുഷവിഭാഗം ലോംഗ് ജമ്പില്‍ പാലക്കാട് സ്വദേശി എം. ശ്രീശങ്കറും വെള്ളി നേടിയിരുന്നു. 8.19 മീറ്റര്‍ ദൂരം ചാടിയാണ് താരം മെഡല്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: