ഫാന്റസിയും സാഹസികതയും ചേർത്ത് ഇന്റർനാഷണൽ ക്വാളിറ്റിയിൽ ഒരു സയൻസ് ഫിക്ഷൻ ചിത്രമാണ് “എലൂബ് “.
ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന,
ഇന്റർനാഷണൽ ക്വാളിറ്റിയിൽ ഒരു ഗംഭീര സയൻസ് ഫിക്ഷനായ “എലൂബ് ” എന്ന് ചിത്രത്തിൽ പുതുമുഖ താരങ്ങളെ ആവശ്യമുണ്ട്.
എട്ടിനും ഇരുപതിനും ഇടയ്ക്ക് വയസ്സുള്ള ആൺകുട്ടികളും പെൺകുട്ടികളും പതിനാലിനും പതിനേഴും ഇടയ്ക്ക് വയസ്സുള്ള സാദൃശ്യ രൂപമുള്ള ഇരട്ട ആൺകുട്ടികളെയുമാണ് ആവശ്യമുള്ളത്.
(പോസ്റ്റർ കാണുക.)
“എലൂബ് ”
2024 ഡിസംബറിൽ തിയറ്ററുകളിലെത്തുന്നു. വിനോദവും ഫാന്ററസിയും സാഹസികതയും നിറഞ്ഞ, അമാനുഷിക കഴിവുകൾ അപ്രതീക്ഷിതമായ് ലഭ്യമാവുന്ന നായകന്റെ കഥ പറയുന്ന, പ്രേക്ഷകർ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ്
”എലൂബ് “.
നവാഗതനായ ജിം സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലെ പുതിയ പ്രൊഡക്ഷൻ കമ്പനിയായ വിസ്റ്റാൽ സ്റ്റുഡിയോസാണ് നിർമ്മിക്കുന്നത്. സംവിധായകന്റെ കഥക്ക് മാജിത് യോർദനും ലുഖ്മാനും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഊട്ടി, ഓഷ്യ, ഡൽഹി,എന്നിവിടങ്ങൾ പ്രധാന ലൊക്കേഷനുകളായെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും.
ലോക പ്രശസ്ത ജാപ്പനീസ് സംഗീത സംവിധായകനായ യൂകി ഹയാഷിയാണ് ചിത്രത്തിനായി സംഗീതം പകരുന്നത്. ‘My Hero Academia’, ‘Pokemon’, ‘One Piece Film: Gold’ എന്നീ ആനിമെകൾക്ക് മ്യൂസിക് ചെയ്ത യൂകി ഹയാഷി ആദ്യമായി മലയാളത്തിൽ സംഗീതം ഒരുക്കുന്ന ഇന്ത്യൻ സിനിമ എന്ന വലിയ പ്രത്യേകത ചിത്രത്തിനുണ്ട്. പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും ‘എലൂബ്’ സമ്മാനിക്കുക എന്നാണ് അറിയാൻ കഴിഞ്ഞത്.
‘അതിരൻ’, ‘സൂഫിയും സുജാതയും’, ‘ടീച്ചർ’ എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അനു മൂത്തേടത്ത് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ‘ഫിലിപ്സ് ആന്റ് ദ മങ്കിപെൻ’, ‘കമ്മാര സംഭവം’, ‘ഹോം’, ‘വിലായത്ത് ബുദ്ധ’ എന്നീ സിനിമകൾ ചെയ്ത ബഗ്ലാൻ ആണ് പ്രൊഡക്ഷൻ ഡിസൈനർ.എഡിറ്റർ-
വിജി എബ്രഹാം,
ലൈൻ പ്രൊഡ്യൂസർ- ഷാജി കാവനാട്ട്.
മേക്കപ്പ്- റോഷൻ
രാജഗോപാൽ, വസ്ത്രാലങ്കാരം- അഫ്സൽ മുഹമ്മദ് സാലീ, കളറിംങ്-റെഡ് ചില്ലീസ്കളർ,കളറിസ്റ്റ്- മക്കരാണ്ട് സുർത്തെ, എക്യുപ്മെന്റ് എൻജിനിയർ-ചന്ദ്രകാന്ത് മാധവൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സുധർമ്മൻ വള്ളിക്കുന്ന്, പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോടൂത്ത്സ്,പി ആർ ഒ-എ എസ് ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: