ഹാങ്ഷു: ഏഷ്യന്‍ ഗെയിംസ് ടേബിള്‍ ടെന്നീസ് വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സുതീര്‍ത്ഥ മുഖര്‍ജി-അയ്ഹിക മുഖര്‍ജി സഖ്യത്തിന് വെങ്കലം. സെമിഫൈനലില്‍ ഉത്തരകൊറിയയുടെ ചാ സുയോങ്-പാക് സുഗ്യോങ് സഖ്യത്തോട് പൊരുതി തോല്‍ക്കുകയായിരുന്നു.
ഏഴ് ഗെയിം നീണ്ട ഉഗ്രന്‍ പോരാട്ടമാണ് നടന്നത്. ആദ്യ ഗെയിം 11-7ന് സുതീര്‍ത്ഥ-അയ്ഹിക സഖ്യം നേടി.
പിന്നീട് കൊറിയന്‍ ജോഡികള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. ഒരു മണിക്കൂര്‍ നീണ്ടുനിന്ന മത്സരത്തില്‍ 7-11, 11-8, 7-11, 11-8, 11-9, 5-11, 11-2 എന്ന സ്കോറിനായിരുന്നു ഉത്തരകൊറിയ വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: