ഇരിങ്ങാലക്കുട: മുംബൈയില്‍ നിന്നും കഠിനാധ്വാനം ചെയ്ത് സര്‍വ്വീസില്‍ നിന്നും വിരമിച്ചപ്പോള്‍ കിട്ടിയ പണം മുഴുവന്‍ കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച് വിഡ്ഡിയായ അച്ഛനായി ജിവിക്കുന്ന പൊറത്തിശ്ശേരി സത്യപാലന്റെ വീഡിയോ വൈറല്‍. നിക്ഷേപിച്ച പണം മക്കളുടെ ഒരു ആവശ്യത്തിനും ഉപയോഗപ്പെടാത്തതാണ് പൊറത്തിശ്ശേരി സത്യപാലനെ മക്കളുടെ മുന്നില്‍ വിഡ്ഡിയായ അച്ഛനാക്കിയത്.
'മുംബൈയിൽ ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ ലഭിച്ച പണം മുഴുവൻ കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചു. നാടാണ്, നാട്ടുകാരാണ് എന്ന് കരുതി ഇട്ടതാണ്. മക്കളുടെ ആവശ്യങ്ങൾക്ക് പോലും ഉപകാരപ്പെട്ടില്ല. ഒരു വിഡ്ഢിയായ അച്ഛൻ എന്ന നിലയിലണ് ഇപ്പോൾ ജീവിക്കുന്നത് ; ഹൃദയം തകരുന്ന വേദനയോടെ കരുവന്നൂർ… pic.twitter.com/k73IBlsRBq
— U V SURESH (@uvsureshkseb) October 1, 2023
“മുംബൈയിൽ ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ നമ്മുടെ നാട്ടിലെ പച്ചപ്പ് കാണാനാണ് കേരളത്തിലേക്ക് പോന്നത്. സമ്പാദ്യം സഹകരണ ബാങ്കില്‍ ഇടരുതെന്ന് മുംബൈയിലെ സുഹൃത്തുക്കള്‍ ഉപദേശിച്ചിരുന്നു. പക്ഷെ കിട്ടിയ പണം മുഴുവൻ കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചു. നാടാണ്, നാട്ടുകാരാണ് എന്ന് കരുതി ഇട്ടതാണ്. പക്ഷെ മക്കളുടെ ആവശ്യങ്ങൾക്ക് പോലും ഉപകാരപ്പെട്ടില്ല. ഒരു വിഡ്ഢിയായ അച്ഛൻ എന്ന നിലയിലണ് ഇപ്പോൾ ജീവിക്കുന്നത്. “- പൊറത്തിശ്ശേരി സ്വദേശി സത്യപാലൻ മാധ്യമങ്ങളോട് പറയുന്നു.
“20 ലക്ഷമാണ് നിക്ഷേപിച്ചത്. അതിന്റെ പലിശ കൊണ്ട് കുറിവെച്ചു. അത് വട്ടമെത്തിയപ്പോള്‍ കിട്ടിയില്ല. എല്ലാം കൂടി മൊത്തത്തില്‍ 50 ലക്ഷത്തോളമുണ്ട്. ഒന്നും കിട്ടിയില്ല.”-പൊറത്തിശ്ശേരി സ്വദേശി സത്യപാലൻ വേദന കടിച്ചമര്‍ത്തി, വിഡ്ഡിയാക്കപ്പെട്ടു എന്നറിയിക്കുന്ന ചിരിയോടെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: